x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നി​വ് - സാ​ന്ത്വ​നം ഭ​വ​ന​പ​ദ്ധ​തി: നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്കു​കൂ​ടി ഇ​നി സ്വൈ​ര്യ​മാ​യി അ​ന്തി​യു​റ​ങ്ങാം

വെബ് ഡെസ്ക്
Published: September 6, 2026 12:51 AM IST | Updated: September 6, 2026 12:51 AM IST

പ്രതീകാത്മക ചിത്രം

കൊ​ര​ട്ടി: സ്വ​ന്ത​മാ​യി വീ​ടോ, സ്ഥ​ല​മോ ഇ​ല്ലാ​ത്ത നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്കു​കൂ​ടി ഇ​നി സ്വൈ​ര്യ​മാ​യി അ​ന്തി​യു​റ​ങ്ങാം. നി​രാ​ശ്ര​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന​മൊ​രു​ക്കു​ന്ന​തി​നാ​യി വെ​സ്റ്റ് കൊ​ര​ട്ടി സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ അ​ഡ്വ. സു​രേ​ഷ് വേ​ണു​ക്കു​ട്ട​നും കു​ടും​ബ​വും സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 24 സെ​ന്‍റ് സ്ഥ​ല​ത്ത് ക​നി​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​വും പൂ​ർ​ത്തി​യാ​യി.

13 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വി​ഭാ​വ​നം​ചെ​യ്ത ഭ​വ​ന​പ​ദ്ധ​തി മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ആ​റു ഫ്ലാ​റ്റു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ മൂ​ന്നു ഫ്ലാ​റ്റു​ക​ളും നേ​ര​ത്തെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി. അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച നാ​ലു ഫ്ലാ​റ്റു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും ക​നി​വ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് മ​ന്ത്രി ഒ.​ജെ. ജെ​നി​ഷ് നി​ർ​വ​ഹി​ക്കും. എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​നും കെ. ​രാ​ധാ​കൃ​ഷ്ണ​നും ന​ർ​ത്ത​ക​ൻ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

വെ​സ്റ്റ് കൊ​ര​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​നി​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഫ്ലാ​റ്റു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി മു​ൻ എം​എ​ൽ​എ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചി​രു​ന്നു.

 

Tags : Housing Scheme NattuVishasham DistrictNews

Recent News

Corehub Up