നവീകരിച്ച കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡ് റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: നിർമാണം പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി. ദേശീയപാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കു ബസുകൾ കയറുന്ന പുത്തനങ്ങാടി റോഡിന്റെ ഭാഗമാണ് പുനർ നിർമാണം നടത്തി തുറന്ന് നൽകിയത്. ഏഴ് മീറ്റർ വീതിയിൽ 73 മീറ്റർ നീളത്തിലാണ് റോഡ് നവീകരിച്ചത്. തുടക്കത്തിൽ ആറ് ലക്ഷം രൂപ അനുവദിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും പിന്നീട് അഞ്ച് ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാലയുടെ അധ്യക്ഷതയിൽ റോണി കെ. ബേബി എംഎൽഎ റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി. ബസ് സ്റ്റാൻഡ് റോഡ് നവീകരിച്ചത് ബസ് യാത്രക്കാർക്കും ഇതു വഴി കടന്നു പോകുന്ന മറ്റ് വാഹനയാത്രക്കാർക്കും വലിയ അശ്വാസമായി.
Tags : NattuVishesham.DistricteNews