x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ന്‍റീ​ൻ അ​ട​ഞ്ഞു​ത​ന്നെ

വെബ് ഡെസ്ക്
Published: July 20, 2026 01:49 AM IST | Updated: July 20, 2026 01:49 AM IST

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ന്‍റീ​ൻ.

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്റ്റാ​ഫ് കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. മാ​സ​ങ്ങ​ളോ​ളം അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌​ട​മാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​ന്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ശേ​ഷം ന​ല്ല​നി​ല​യി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ച്ച കാ​ന്‍റീ​ൻ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണു പൂ​ട്ടി​യ​ത്. വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യാ​യ കി​യാ​ലി​ന് ന​ൽ​കേ​ണ്ട വാ​ട​ക വ​ൻ​തോ​തി​ൽ കു​ടി​ശി​ക വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണു കാ​ന്‍റീ​ൻ പൂ​ട്ടി​യ​തെ​ന്നാ​ണു വി​വ​രം. ‌എ​യ​ർ​പോ​ർ​ട്ട് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണു കാ​ന്‍റീ​ൻ ന​ട​ത്തി​യി​രു​ന്ന​ത്.

പ്ര​തി​മാ​സം ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണു വാ​ട​ക​യി​ന​ത്തി​ൽ കി​യാ​ലി​ന് ന​ൽ​കേ​ണ്ട​ത്. വൈ​ദ്യു​തി, വെ​ള്ളം എ​ന്നി​വ​യു​ടെ നി​ര​ക്ക് വേ​റെ​യും ന​ൽ​ക​ണം. ഒ​രു​വ​ർ​ഷ​ത്തോ​ളം വാ​ട​ക കു​ടി​ശി​ക​യു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തു​ക അ​ട​യ്ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണു കാ​ന്‍റീ​നി​ലേ​ക്കു​ള്ള വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ച്ച​ത്.
വ​രു​മാ​നം കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു വാ​ട​ക കു​റ​യ്ക്ക​ണ​മെ​ന്ന് കി​യാ​ലി​നോ​ട് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ന്നു സൊ​സൈ​റ്റി അ​ധി​കൃ​ത​ർ അ​ന്ന് അ​റി​യി​ച്ചി​രു​ന്നു. മാ​സ​ങ്ങ​ളാ​യി കാ​ന്‍റീ​ൻ അ​ട​ച്ചി​ട്ട​തോ​ടെ ജീ​വ​ന​ക്കാ​ർ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു. കാ​ന്‍റീ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham District News

Recent News

Corehub Up