x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഗ​ത​നെ​തി​രാ​യ കാ​പ്പ ശ​രി​വ​ച്ച് ഉ​പ​ദേ​ശ​ക​സ​മി​തി : ആറുമാസം ജയിലിൽ കഴിയേണ്ടിവരും


Published: July 9, 2026 07:16 AM IST | Updated: July 9, 2026 07:16 AM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ ആ​ർ. സു​ഗ​ത​നെ​തി​രാ​യ കാ​പ്പ കേ​സ് ശ​രി​വ​ച്ച് കാ​പ്പ ഉ​പ​ദേ​ശ​ക​സ​മി​തി. പോ​ലീ​സ് ചു​മ​ത്തി​യ കാ​പ്പ വ​കു​പ്പ് ചോ​ദ്യം ചെ​യ്ത് സു​ഗ​ത​ൻ കാ​പ്പ ഉ​പ​ദേ​ശ​ക ​സ​മി​തി​ക്ക് ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യാ​ണ് ഉ​ത്ത​ര​വ്. ഹൈ​ക്കോ​ട​തി​യി​ൽനി​ന്നു ജാ​മ്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ സു​ഗ​ത​ൻ ആ​റു മാ​സം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​രും. ഇ​ത് കൗ​ണ്‍​സി​ല​ർ സ്ഥാ​നം ന​ഷ്ട​മാ​കു​ന്ന​തി​ലും കാ​ര​ണ​മാ​കും.

ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചാ​ണ് സു​ഗ​ത​ന​തി​രേ കാ​പ്പ വ​കു​പ്പ് ചു​മ​ത്തി​യ​തെ​ന്ന് കാ​പ്പ ഉ​പ​ദേ​ശ​ക​സ​മി​തി​ക്ക് പോ​ലീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ആറു മാ​സ​ത്തേ​ക്ക് സു​ഗ​ത​ൻ കാ​പ്പ വ​കു​പ്പ് പ്ര​കാ​രം ജ​യി​ലി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് കാ​പ്പ ഉ​പ​ദേ​ശ​ക​സ​മി​തി തീ​രു​മാ​നം. നി​ല​വി​ൽ പ​ന്ത്ര​ണ്ടി​ൽ​പ​രം കേ​സു​ക​ളാ​ണ് സു​ഗ​ത​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ധ​ശ്ര​മ​ക്കേ​സ് ഉ​ൾ​പ്പെ​ടെ സു​ഗ​ത​ന്‍റെ പേ​രി​ലു​ണ്ട്. നെ​ടു​മ​ങ്ങാ​ട് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം സു​ഗ​ത​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

സു​ഗ​ത​ന് ഹൈ​ ക്കോ​ട​തി​യി​ൽ നി​ന്നു ജാ​മ്യം ല​ഭി​ക്കാ​തെ കാ​പ്പ പ്ര​കാ​രം ആ​റു മാ​സം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്നാ​ൽ കൗ​ണ്‍​സി​ല​ർ സ്ഥാ​ന​ത്തി​ന് അ​യോ​ഗ്യ​ത ഉ​ണ്ടാ​കും. കൂ​ടാ​തെ ബി​ജെ​പി​യു​ടെ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. നേ​ര​ത്തെ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ നാ​ലാ​ഴ്ച​ക്ക​കം വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം സു​ഗ​ത​ൻ ഒ​ഴി​കെ​യു​ള്ള ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. സു​ഗ​തനു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

തു​ട​ർ​ച്ച​യാ​യി മൂ​ന്നു കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ വ​ന്നാ​ൽ കൗ​ണ്‍​സി​ല​ർ സ്ഥാ​നം ന​ഷ്ട​മാ​കു​മെ​ന്നാ​ണു വ്യ​വ​സ്ഥ. വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡി​നെ​യാ​ണ് സു​ഗ​ത​ൻ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ സു​ഗ​ത​ൻ ഉ​ൾ​പ്പെ​ടെ 50 ബി​ജെ​പി അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. സ്വ​ത​ന്ത്ര​ അംഗമാ​യ പാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം ബി​ജെ​പി ന​ട​ത്തു​ന്ന​ത്. സു​ഗ​ത​ൻ ജ​യി​ലി​ലാ​യ​തോ​ടെ ബി​ജെ​പി​യു​ടെ അം​ഗ​ബ​ലം 49 ആ​യി കു​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്നി​റ​ക്കാ​ൻ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ക​രു​ക്ക​ൾ നീ​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ അ​വി​ശ്വാ​സം കൊ​ണ്ട് വ​രാ​ൻ 34 അം​ഗ​ങ്ങ​ൾ ഒ​പ്പി​ടേ​ണ്ട​തു​ണ്ട്. അ​വി​ശ്വാ​സ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നോ​ട് കൂ​ടെ നി​ൽ​ക്കാ​ൻ സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും ത​യാ​റ​ല്ല. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​ക്കെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു വ​രാ​ൻ നീ​ക്കം ന​ട​ത്തി​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നുക​ണ്ട​ യു​ഡി​എ​ഫ് പി​ൻ​മാ​റി​യി​രു​ന്നു.

അ​തേ സ​മ​യം, സു​ഗ​ത​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും കോ​ർ​പ​റേ​ഷ​നു പു​റ​ത്തു സ​മ​രം ന​ട​ത്തി വ​രി​ക​യാ​ണ്. സു​ഗ​തനു ജാ​മ്യം ല​ഭ്യമാക്കാനു​ള്ള നി​യ​മ​പോ​രാ​ട്ട​വും ബി​ജെ​പി നേ​തൃ​ത്വം ന​ട​ത്തു​ന്നു​ണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up