x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പാ: ര​ണ്ടുപേ​ര്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍


Published: July 9, 2026 06:46 AM IST | Updated: July 9, 2026 06:46 AM IST

അ​ജ്മ​ല്‍, ഷ​ഹാ​ര്‍

കൊ​ല്ലം: ക​ണ്ണ​ന​ല്ലൂ​ര്‍ ഷ​ര്‍​മി മ​ന്‍​സി​ലി​ല്‍ ഷ​ഹാ​ര്‍(27), കൊ​ല്ലം മു​ഖ​ത്ത​ല ക​ട​യി​ല്‍ വീ​ട്ടി​ല്‍ അ​ജ്മ​ല്‍(35) എ​ന്നി​വ​രെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. ഇ​വ​ര്‍​ക്കെ​തി​രെ മു​ന്‍​പ് നി​ര​വ​ധി ത​വ​ണ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടും സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ ന​പ​ടി സ്വീ​ക​രി​ച്ച​ത്.

കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എം. ​ഹേ​മ​ല​ത സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നി ജൂ​ലി​യ തോ​മ​സ് ആ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വി​ട്ട​ത്.
2021 മു​ത​ല്‍ ക​ണ്ണ​ന​ല്ലൂ​ര്‍, കൊ​ട്ടി​യം, കു​ണ്ട​റ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഏ​ഴോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഷ​ഹാ​ര്‍. അ​ജ്മ​ലി​നെ​തി​രെ 2023 മു​ത​ല്‍ കൊ​ട്ടി​യം, ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ചോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ക​ല്ല​ന​ല്ലൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബ​സ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ​മാ​രാ​യ ആ​ശാ വി. ​രേ​ഖ, റെ​നോ​ക്സ്, എ​എ​സ്‌​ഐ പ്ര​ജേ​ഷ്, എ​സ്.​സി.​പി.​ഓ മാ​രാ​യ മ​നാ​ഫ്, ന​ജു​മു​ദീ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഷ​ഹാ​റി​നെ അ​റ​സ്റ്റ് ചെ​യ്തത്. കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചാ​ര്‍​ജ് വ​ഹി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ഇ​ന്‍​സ്പെ​ക്ട​ര്‍ നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ മാ​രാ​യ ആ​ഷ്നി, സൗ​ര​വ്, സി​പി​ഓ മാ​രാ​യ ച​ന്ദു, ശ്രീ​ക്കു​ട്ട​ന്‍, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ജ്മ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up