x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​റ്റ​ ജലോത്സവം; അ​രോ​മ ചു​ണ്ട​ൻ ജേതാവ്

വെബ് ഡെസ്ക്
Published: September 19, 2026 10:02 PM IST | Updated: September 19, 2026 10:02 PM IST

ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് എന്നിവർ വള്ളംകളി വീക്ഷിക്കുന്നു.

ഹ​രി​പ്പാ​ട്: ലീ​ഡിം​ഗ് ചാ​ന​ലി​ലെ ഇ​രു​ക​ര​ക​ളെ​യും ത്ര​സി​പ്പി​ച്ച ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ൽ-സീ​സ​ൺ 6) ക​രു​വാ​റ്റ ജ​ല​മേ​ള​യി​ൽ കൊ​ല്ലം പ​ര​വൂ​ർ അ​രോ​മ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ അ​രോ​മ ചു​ണ്ട​ൻ ജേ​താ​ക്ക​ളാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മൂ​ന്ന് മി​നി​റ്റ് 26.15 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് അ​രോ​മ ചു​ണ്ട​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത്. പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ മേ​ൽ​പ്പാ​ടം ചു​ണ്ട​ൻ തൊ​ട്ടു​പി​ന്നി​ൽ ര​ണ്ടാ​മ​തെ​ത്തി. നി​ര​ണം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ നി​ര​ണം ചു​ണ്ട​നാ​ണ് മൂ​ന്നാം സ്ഥാ​നം.

മ​ത്സ​ര​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മന്ത്രി എം. ലിജു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​.

മാ​സ്ഡ്രി​ൽ ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ൺ തോ​മ​സ് പ​താ​ക ഉ​യ​ർ​ത്തി. ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ മ​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. അ​നി​ല രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ എം.​എം. അ​ന​സ് അ​ലി, കു​മാ​രി ല​ക്ഷ്മി ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up