ബദിയഡുക്ക: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറു മാസത്തിനകം കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് മുഖം തിരിച്ച ഭരണകൂടമാണ്പത്തു വര്‍ഷമായി സംസ്ഥാനം ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബദിയടുക്കയില്‍ കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിൻ ഹാജിയുടെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എ. ഗോവി ന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യപഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന്, ബാലകൃഷ്ണന് പെരിയ, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, സോമശേഖര ഷേണി, മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ എന്നിവർ പ്രസംഗിച്ചു.