x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ: ജോ​യി വെ​ട്ടി​ക്കു​ഴി ചെയർമാൻ;ലീലാമ്മ ബേബി വൈസ് ചെയർപേഴ്സൺ


Published: December 28, 2025 06:38 AM IST | Updated: December 28, 2025 06:38 AM IST

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നാ​യി ജോ​യി വെ​ട്ടി​ക്കു​ഴി അ​ധി​കാ​ര​മേ​റ്റു. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ ജോ​യി വെ​ട്ടി​ക്കു​ഴി സി​പി​എം​ലെ വി.​ആ​ർ. സ​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജോ​യി വെ​ട്ടി​ക്കു​ഴി​ക്ക് 20 വോ​ട്ടു​ക​ളും വി.​ആ​ർ. സ​ജി​ക്ക് 13 വോ​ട്ടു​ക​ളും ല​ഭി​ച്ചു.

എ​ൻ​ഡി​എ​യു​ടെ ര​ണ്ട് അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽനി​ന്ന് വി​ട്ടു​നി​ന്നു.ജോ​യി വെ​ട്ടി​ക്കു​ഴി​യു​ടെ പേ​ര് അ​ഡ്വ. കെ.​ജെ. ബെ​ന്നി നി​ർ​ദേ​ശി​ച്ചു. തോ​മ​സ് മൈ​ക്കി​ൾ പി​ന്താ​ങ്ങി.

എ​ൽ​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി വി.​ആ​ർ. സ​ജി​യു​ടെ പേ​ര് ബേ​ബി കു​ര്യ​ൻ നി​ർ​ദേ​ശി​ച്ചു. ബി​ന്ദു​ല​ത രാ​ജു പി​ന്താ​ങ്ങി. വ​ര​ണാ​ധി​കാ​രി​യാ​യ ഭൂ​പ​തി​വ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​തു​ൽ എ​സ്. നാ​ഥ് ജോ​യി വെ​ട്ടി​ക്കു​ഴി​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നി​ല​വി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജോ​യി വെ​ട്ടി​ക്കു​ഴി ര​ണ്ടാം ത​വ​ണ​യാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.

ലീ​ലാ​മ്മ ബേ​ബി ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ലീ​ലാ​മ്മ​യു​ടെ പേ​ര് സ​ജി​മോ​ൾ ഷാ​ജി നി​ർ​ദേ​ശി​ക്കു​ക​യും ഷൈ​നി സ​ണ്ണി പി​ൻ​താ​ങ്ങു​ക​യും ചെ​യ്തു. എ​ൽ​ഡി​എ​ഫി​ൽനി​ന്ന് മ​ത്സ​രി​ച്ച രെ​ജു ബി​ജു​വി​ന്‍റെ പേ​ര് കെ.​പി. സു​മോ​ദ് നി​ർ​ദേ​ശി​ക്കു​ക​യും സി​ജി അ​ജേ​ഷ് പി​ൻ​താ​ങ്ങു​ക​യും ചെ​യ്തു.

വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച സാ​ധ്യ​മാ​ക്കും: ജോ​യി വെ​ട്ടി​ക്കു​ഴി

ക​ട്ട​പ്പ​ന: യുഡിഎ​ഫ് ഭ​ര​ണസ​മി​തി ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ൽ തു​ട​ങ്ങിവ​ച്ച പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കും​മെ​ന്ന് ന​ഗ​ര​സ​ഭാ ധ്യ​നാ​യി ചു​മ​ത​ല​യേ​റ്റ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു. ഷെ​ൽ​ട്ട​ർ ഹോ​മി​ന്‍റെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും.

ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളും അ​റ്റ​കു​റ്റപ്പണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കും. ക​ട്ട​പ്പ​ന പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചു ബ​ല​പ്പെ​ടു​ത്തും.

ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ക​യാ​ണ്. അ​ത് ല​ഭി​ച്ചാ​ലു​ട​ൻ പു​തി​യ ആ​ശു​പ​ത്രി മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മ​ണം ആ​രം​ഭി​ക്കും. വാ​ഴ​വ​ര​യി​ലെ അ​ർ​ബ​ൻ പിഎ​ച്ച്സിയു​ടെ വി​പു​ലീ​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കും. കേ​ന്ദ്ര ഗ​വ. അ​നു​വ​ദി​ച്ച ഒ​രു കോ​ടി 26 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത മാ​സംത​ന്നെ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.

ക​ല്യാ​ണ​ത്ത​ണ്ടി​ലെ ടൂ​റി​സം പ്രൊ​ജക്​ടിന് ആ​വി​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തി വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും. പു​ലി​യ·​ല​യി​ലെ സ്ലോ​ട്ട​ർ ഹൗ​സി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. ഉ​ട​ൻ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ധ്യ​ക്ഷ​ൻ​അ​റി​യി​ച്ചു.

Tags : nattu vishesham Kattappana Municipal Council

Recent News

Corehub Up