x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര പ​ദ്ധ​തി: റ​ബ​ർ പു​ന​ർ​ന​ടീ​ലി​ന് ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി

വെബ് ഡെസ്ക്
Published: September 23, 2026 02:30 AM IST | Updated: September 23, 2026 02:30 AM IST

കൃ​ഷി വ​കു​പ്പി​ന്‍റെ കേ​ര പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന റ​ബ​ർ ക​ർ​ഷ​ക പു​ന​ർ​ന​ടീ​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഉ

താ​മ​ര​ശേ​രി: കൃ​ഷി​വ​കു​പ്പ് ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന കേ​ര​ള ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്‍റ് അ​ഗ്രി-​വാ​ല്യു ചെ​യി​ൻ മോ​ഡേ​ണൈ​സേ​ഷ​ൻ (കേ​ര) പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ പു​ന​ർ​ന​ടീ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന​വും ര​ജി​സ്ട്രേ​ഷ​ൻ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ളേ​റ്റി​ൽ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കേ​ര പ്രോ​ജ​ക്ട് ഡെ​പ്യൂ​ട്ടി റീ​ജ​ണ​ൽ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ (നോ​ർ​ത്ത്) ഷീ​ന വി​ശ​ദീ​ക​രി​ച്ചു.

കേ​ര പു​ന​ർ​ന​ടീ​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ജൂ​നി​യ​ർ കോ-​ഓ​പ​റേ​റ്റീ​വ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​പി. ഗം​ഗാ​ധ​ര​ൻ ക്ലാ​സെ​ടു​ത്തു. പു​ന​ർ​ന​ടീ​ലി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് റ​ബ​ർ ബോ​ർ​ഡ് മു​ക്കം ഫീ​ൽ​ഡ് ഓ​ഫി​സ​ർ ജി​ബി​ൻ ജോ​ൺ​സ​ൺ ക്ലാ​സെ​ടു​ത്തു. കാ​ലാ​വ​സ്ഥാ അ​നു​യോ​ജ്യ​മാ​യ റ​ബ​ർ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര പ​ദ്ധ​തി​യി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ഹെ​ക്ട​റി​ന് 75,000 രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും.

ഒ​രു ക​ർ​ഷ​ക​ന് പ​ര​മാ​വ​ധി ര​ണ്ട് ഹെ​ക്ട​ർ വ​രെ​യാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക. നൂ​റോ​ളം ക​ർ​ഷ​ക​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും പു​ന​ർ​ന​ടീ​ലി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത​താ​യി കേ​ര പ​ദ്ധ​തി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റ​ബ​ർ ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫി​സ​ർ സി. ​ശോ​ഭ​ന, കോ​ഴി​ക്കോ​ട് റ​ബേ​ഴ്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ജോ​സ്, റ​ബ​ർ ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫി​സ​ർ സി. ​ശോ​ഭ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews replanting.

Recent News

Corehub Up