കടുത്തുരുത്തി: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് വാര്‍ഷികവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഉമ്മന്‍ ചാണ്ടി അനുസ്മരണവും നടത്തി. കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ താലൂക്ക് പ്രസിഡന്റ് പി.ആര്. മനോജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കെ. ബിനിമോന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെ.ബിനിമോനെ ജില്ലാ സെക്രട്ടറി മനു പി. കൈമളും സംഘടനയുടെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.കെ സുരേഷ്കുമാർ, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെ എംഎല്‍എയും ആദരിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, കെപിസിസി മെംബർ മോഹന്‍ ഡി. ബാബു, കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ചെയര്മാന് എം.കെ. സാംബുജി, ലൂക്കോസ് മാക്കിൽ, ജെയിംസ് പുല്ലാപ്പള്ളി, എം.ജെ ജോര്‍ജ്, ചെറിയാന് കെ. ജോസ്, മാത്യു ജോസഫ്, പി. എം സേവ്യര്‍, ടോമി മാത്യു പ്രാലടി, അജോ പോൾ, മനോജ് പഴയന്താനം, റെന്നി ജേക്കബ്, രഞ്ചിത്ത് മാത്യു, എസ്.അനിത എന്നിവര്‍ പ്രസംഗിച്ചു.