ജില്ലാ സെക്രട്ടറി കെ.എം. പോൾസൺ ഉദ്ഘാടനം ചെയ്യുന്നു.
കൂരാച്ചുണ്ട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്ലാൻഫണ്ട് പുതുക്കിയ ബജറ്റിൽ വെട്ടിക്കുറച്ച നടപടി അപലപനീയമെന്ന് കൂരാച്ചുണ്ടിൽ നടന്ന കേരള കോൺഗ്രസ്- എം മണ്ഡലം പ്രവർത്തക സമ്മേളനം ആരോപിച്ചു.
കഴിഞ്ഞ ബജറ്റിൽ 692 കോടി രൂപ പ്ലാൻഫണ്ടായി വക കൊള്ളിച്ചത് ഇപ്പോൾ 177 കോടി രൂപ മാത്രമാണുള്ളത്. ഇത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പ് തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് കഴിഞ്ഞ ബജറ്റിലേതു പോലെ വകയിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.എം. പോൾസൺ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബേബി പൂവ്വത്തിങ്കൽ അധ്യക്ഷത വഹിച്ചു. ജോസഫ് വെട്ടുകല്ലേൽ, വിൽസൺ പാത്തിച്ചാലിൽ, ഷാജു പ്ലാത്തോട്ടം, എം.ടി. രാഘവൻ, ഇ.ടി. സനീഷ്, കെ.കെ. സന്തോഷ്, ടോം തടത്തിൽ, സിനി ഷിജോ, സ്റ്റീഫൻ ഇലവുങ്കൽ, പ്രിൻസ് കല്ലാനോട് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews