കൊട്ടാരക്കര: ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.അയിഷ പോറ്റിക്കുവേണ്ടി പ്രചരണാര്‍ഥം മാവടി ജംഗ്ഷനില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ സ്വര്‍ണം കട്ടവര്‍ എത്ര ഉന്നതരായാലും അധികാരത്തില്‍ വന്നാല്‍ ജയിലിലടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മണ്ഡലം ചെയര്മാന് തുളസി കുറ്ററ അധ്യക്ഷത വഹിച്ചു.
അഡ്വ.പി. അയിഷ പോറ്റിയുടെ സ്വീകരണ പര്യടനം അവസാനിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്തിലും കൊട്ടാരക്കര നഗര സഭയിലുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വീകരണം. രാവിലെ തൃപ്പിലഴികം മുസ്ലിം പള്ളി പരിസരത്ത് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. പരുത്തൻപാറ,നെടുമ്പായിക്കുളം കശുവണ്ടി ഫാക്ടറികളിൽ തൊഴിലാളികൾ ആവേശകരമായ സ്വീകരണം നൽകി. എഴുകോൺ ജംഗ്ഷനിൽ സമാപിച്ചു.