എസ്പി പ്രശാന്തൻ കാണി ദീപശിഖ ഏറ്റുവാങ്ങുന്നു.
ആറ്റിങ്ങൽ: കേരള പൊലിസ് സ്പോർട്സ് മീറ്റ് മാരത്തൺ ദീപശിഖാപ്രയാണത്തിന് തലസ്ഥാന ജില്ലയിലേക്ക് വരവേൽപ്പു നൽകി. കാസർകോട് നിന്നും ആരംഭിച്ച ദീപശിഖാ റാലിക്താണ് ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്തു സ്വീകരണം നൽകിയത്.
തിരുവനന്തപുരം റൂറൽ എസ്പി ബി.കെ. പ്രശാന്തൻ കാണി ദീപശിഖ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, മുൻ എംഎൽഎ വർക്കല കഹാർ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സഹ ഭാരവാഹി ജോഷി ബസു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ദീപശിഖയുമായുള്ള മാരത്തൺ ദേശീയപാതയിലൂടെ കല്ലമ്പലം ആലംകോട് വഴി ആറ്റിങ്ങലിലെത്തി.
മാമത്ത് നടന്ന സ്വീകരണ യോഗം ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സുരേഷ്കുമാർ, കൗൺസിലർ കിരൺ കൊല്ലമ്പുഴ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്, ആറ്റിങ്ങൽ സിഐ. ശ്രീജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews