x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പ​വ​ർ ലി​ഫ്റ്റിം​ഗ്: എ​സ്ഡി ​കോ​ള​ജ് ചാ​മ്പ്യ​ന്മാ​ർ


Published: March 22, 2026 10:38 PM IST | Updated: March 22, 2026 10:38 PM IST

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പ​വ​ർലി​ഫ്റ്റിം​ഗി​ൽ ചാ​മ്പ്യ​ന്മാരാ​യ എ​സ്ഡി ​കോ​ള​ജ് ടീം.

ആ​ല​പ്പു​ഴ: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ​സ്ഡി ​കോ​ള​ജി​ന് ഇ​ര​ട്ടി​മ​ധു​രം. തി​രു​വ​ന​ന്ത​പു​രം ഗ​വ​. വു​മ​ൺ​സ് കോ​ള​ജി​ൽ ന​ട​ന്ന കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ -വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ എ​സ് ഡി ​കോ​ള​ജ് ചാ​മ്പ്യ​ന്മാ​രാ​യി.

തു​ട​ർ​ച്ച​യാ​യി എ​ട്ടാം വ​ർ​ഷ​മാ​ണ് പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എ​സ്ഡി കോ​ള​ജ് ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടു​ന്ന​ത്. ഒ​ന്നാം​വ​ർ​ഷ മ​ല​യാ​ളം ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ കെ.​എ. അ​ഭി​ഷേ​ക്, ര​ണ്ടാംവ​ർ​ഷ മ​ല​യാ​ളം ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ എ. ​ജീ​വ​ൻ, ഒ​ന്നാം​വ​ർ​ഷ ബി​എ ഹി​സ്റ്റ​റി വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​ഹ​രി എ​ന്നി​വ​ർ സ്വ​ർ​ണ​വും ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യാ​യ ജി. ​പ്ര​ണ​വ് വെ​ള്ളി​യും നേ​ടി.

അ​ഭി​ഷേ​ക് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ബെ​സ്റ്റ് ലി​ഫ്റ്റ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​നി​താ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം വ​ർ​ഷ സു​വോ​ള​ജി വി​ദ്യാ​ർ​ഥി പ്രീ​തു പ്ര​ദീ​പ്, ഒ​ന്നാം​വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി ഡി. ​ആ​ർ​ച്ച, മൂ​ന്നാം​വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി എ​സ്. കാ​വ്യേ​ന്ദു എ​ന്നി​വ​ർ സ്വ​ർ​ണ​വും,ര​ണ്ടാം വ​ർ​ഷ ഫി​സി​ക്സ് വി​ദ്യാ​ർ​ഥി എ​സ്. അ​ഞ്ജ​ലി വെ​ങ്ക​ല​വും നേ​ടി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് പ്ര​ഫ. വി.ആ​ർ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ഐ​ക്യു​എ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​രാ​കേ​ഷ് ച​ന്ദ്ര​ൻ, കാ​യി​ക മേ​ധാ​വി എ​സ്. ആ​ര്യ, കാ​യി​ക വ​കു​പ്പ് അ​സി. പ്ര​ഫ. ജെ. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പങ്കെടുത്തു

Tags : Kerala University nattuvishesham local news

Recent News

Corehub Up