x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ് മുറികളിൽ

വെബ് ഡെസ്ക്
Published: September 4, 2026 11:57 PM IST | Updated: September 4, 2026 11:57 PM IST

പ്രതീകാത്മക ചിത്രം

അ​​റി​​വ് ഇ​​ന്ന് വി​​ര​​ൽ​​ത്തു​​മ്പി​​ലാ​​ണ്. ക്ലാ​​സ്മു​​റി​​ക​​ളി​​ൽ​​നി​​ന്ന് ചോ​​ക്കും ഡ​​സ്റ്റ​​റും മാ​​ഞ്ഞു. പ​​ക​​രം സ്മാ​​ർ​​ട്ട്റൂ​​മു​​ക​​ളാ​​യി. ഓ​​ൺ​​ലൈ​​നും എഐയും ചേ​​ർ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​ത്തെ അ​​ടി​​മു​​ടി സാ​​ങ്കേ​​തി​​ക​​മാ​​ക്കി.

അ​​പ്പോ​​ഴും എ​​പ്പോ​​ഴും അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​ക​​ര​​ക്കാ​​രി​​ല്ല. ഒ​​രു ട​​ച്ചി​​ൽ ച​​രി​​ത്രം തെ​​ളി​​യും.
ച​​രി​​ത്ര​​ബോ​​ധം വ​​രി​​ല്ല. മ​​റ്റൊ​​രു ട​​ച്ചി​​ൽ ശാ​​സ്ത്രം ക​​നി​​യും. ശാ​​സ്ത്ര​​ബോ​​ധം തെ​​ളി​​യി​​ല്ല. എ​​ഐ ഈ​​ര​​ടി​​ക​​ൾ ത​​രും. ക​​വി​​ത വി​​ട​​ർ​​ത്തി​​ല്ല. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ മൂ​​ല്യ​​ങ്ങ​​ളെ കു​​ഴ​​ച്ചു​​മ​​റി​​ച്ചു​​ത​​രും. മാ​​ന​​വി​​ക​​ത​​യെ​​ന്ന ബോ​​ധ്യം മ​​റ​​ഞ്ഞു​​നി​​ൽ​​ക്കും. സാ​​ങ്കേ​​തി​​ക​​വി​​ദ്യ അ​​റി​​വു​​കൊ​​ണ്ട് മൂ​​ടു​​ക​​യേ ഉ​​ള്ളൂ. എ​​ന്നാ​​ൽ സ്നേ​​ഹം​​കൊ​​ണ്ടു മൂ​​ടാ​​ൻ അ​​ധ്യാ​​പ​​ക​​ർ​​ത​​ന്നെ വേ​​ണം. അ​​ധ്യാ​​പ​​ക​​രു​​ടെ ആ​​ർ​​ജ​​വ​​ത്തി​​ന്‍റെ മാ​​ന്ത്രി​​ക​​സ്പ​​ർ​​ശ​​മേ പ​​ഠി​​താ​​ക്ക​​ളി​​ൽ മൂ​​ല്യ​​ബോ​​ധ​​മു​​ണ​​ർ​​ത്തൂ.

കു​​ട്ടി​​ക​​ളു​​മാ​​യു​​ള്ള ജൈ​​വ​​ബ​​ന്ധ​​ത്തി​​ലൂ​​ടെ അ​​ർ​​ഥ​​വ​​ത്താ​​യ പു​​തു​​ത​​ല​​മു​​റ​​യെ സൃ​​ഷ്‌​​ടി​​ക്കു​​ക​​യെ​​ന്ന നി​​ശ​​ബ്‌​​ദ​​വി​​പ്ല​​വം ന​​യി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്ക് അ​​ധ്യാ​​പ​​ക​​ദി​​ന​​ത്തി​​ന്‍റെ ആ​​ശം​​സ​​ക​​ൾ, അ​​ഭി​​വാ​​ദ്യ​​ങ്ങ​​ൾ!

ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മ​ല്ല, മ​ധു​ര​മു​ള്ള ഒ​രു ദൗ​ത്യ​മാണ്

ത​ന്‍റെ മു​ന്നി​ലി​രി​ക്കു​ന്ന ഓ​രോ കു​ട്ടി​യും ഭാ​വി​യി​ൽ ആ​രാ​യിത്തീ​ര​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ബോ​ധ്യ​വും ആ​ഗ്ര​ഹ​വും ഒ​രു അ​ധ്യാ​പ​ക​നു​ണ്ടെ​ങ്കി​ൽ അ​ധ്യാ​പ​നം കൂ​ടു​ത​ൽ എ​ളു​പ്പ​വും മ​നോ​ഹ​ര​വും പ്ര​ത്യാ​ശ​ാനി​ർ​ഭ​ര​വു​മാ​കും. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക​നാ​കു​ക എ​ന്ന​ത് കേ​വ​ലം ഒ​രു ജോ​ലി മാ​ത്ര​മ​ല്ല, കു​ട്ടി​ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും കു​ടും​ബ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തെ​യും രാ​ജ്യ​ത്തെ​യും കു​റി​ച്ചു​മു​ള്ള ആ​ഴ​ത്തി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും പ്ര​തി​ബ​ദ്ധ​ത​യും കൂ​ടി​യാ​ണ്.
ഈ ​ബോ​ധ്യ​ത്തോ​ടെ, ത​ന്‍റെ മു​ന്നി​ലി​രി​ക്കു​ന്ന ഓ​രോ കു​ട്ടി​യെ​യും​അ​വ​രു​ടെ ക​ഴി​വു​ക​ളോ പ​രി​മി​തി​ക​ളോ സാ​ഹ​ച​ര്യ​ങ്ങ​ളോ പ​ശ്ചാ​ത്ത​ല​മോ എ​ന്തു​ത​ന്നെ​യാ​യാ​ലും പ്ര​ത്യാ​ശ​യോ​ടെ കാ​ണാ​നും അ​വ​രി​ലെ സാ​ധ്യ​ത​ക​ളെ തി​രി​ച്ച​റി​ഞ്ഞ് വ​ള​ർ​ത്തി​യെ​ടു​ക്കാ​നും എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും ക​ഴി​യ​ട്ടെ. അ​ങ്ങ​നെ അ​ധ്യാ​പ​നം ഒ​രു ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മ​ല്ല മ​ധു​ര​മു​ള്ള ഒ​രു ദൗ​ത്യ​മാ​യി മാ​റ​ട്ടെ.

സി​സ്റ്റ​ർ മേ​രി​ജ(പ്രി​ൻ​സി​പ്പ​ൽ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ, ക​രു​വാ​ര​കു​ണ്ട് )

ന​ന്മ​യു​ടെ ഉ​ട​ലാ​ർ​ന്ന സാ​ന്നി​ധ്യ​മാ​യി​രി​ക്ക​ണം

തി​ന്മ​യു​ടെ ചു​മ​ലി​ലി​രു​ന്ന് ഇ​രു​ട്ട് വെ​ളി​ച്ച​ത്തെ ധ്യാ​നി​ക്കു​ന്ന ഈ ​അ​സു​ര കാ​ല​ത്ത് ന​ന്മ​യു​ടെ ഉ​ട​ലാ​ർ​ന്ന സാ​ന്നി​ധ്യ​മാ​യി​രി​ക്ക​ണം ഓ​രോ അ​ധ്യാ​പ​ക​നും. അ​ധ്യാ​പ​ക​ൻ മാ​ന​വി​ക​ത​യു​ടെ വാ​തി​ലു​ക​ളി​ലേ​ക്ക് ത​ന്‍റെ ശി​ഷ്യ​രെ ന​യി​ക്കു​ന്പോ​ഴാ​ണ് ഉ​ണ്‍​മ​യു​ടെ ദ​ർ​ശ​നി​ക സൗ​ന്ദ​ര്യം സ​മൂ​ഹ​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്. നി​ര​ന്ത​രം സ്വ​യം ന​വീ​ക​രി​ക്കാ​ൻ യ​ത്നി​ക്കു​ന്ന ജി​ജ്ഞാ​സ​യു​ടെ നി​ഴ​ലി​ൽ ആ​യി​രി​ക്ക​ണം ഓ​രോ അ​ധ്യാ​പ​ക​നും രൂ​പ​പ്പെ​ടേ​ണ്ട​ത്. സൗ​ര​ഭ്യം നി​റ​ഞ്ഞ പൂ​ക്ക​ളും പൂ​മ​ര​ങ്ങ​ളും നാ​ട്ടി​ട​വ​ഴി​ക​ളി​ൽ വെ​ളി​ച്ച​മേ​കു​ന്പോ​ൾ അ​വ​യു​ടെ സൃ​ഷ്ടി​യെ ഓ​ർ​ത്ത് ഓ​രോ അ​ധ്യാ​പ​ക​നും അ​ഭി​മാ​നി​ക്കാം. ഭ​യ​ത്തി​ന്‍റെ കി​ട​ങ്ങു​ക​ൾ​ക്കു മീ​തെ പ്ര​ത്യാ​ശ​യു​ടെ പാ​ല​ങ്ങ​ൾ പ​ണി​യു​ന്പോ​ഴാ​ണ് ഓ​രോ അ​ധ്യാ​പ​ക​നും ത​ന്‍റെ നി​യോ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. മാ​താ-​പി​താ-​ഗു​രു-​ദൈ​വം എ​ന്ന നേ​രി​ലും നേ​രാ​യ നേ​രി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​വാ​ൻ ഓ​രോ അ​ധ്യാ​പ​ക ദി​ന​ങ്ങ​ളും പ്രേ​ര​ക​മാ​ക​ട്ടെ.

കെ.​എ. ലാ​ൽ​ജി ‌(പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, എ​യു​പി​എ​സ് വ​ഴി​ക്ക​ട​വ്)

സ്വ​ഭാ​വ​ രൂ​പീ​ക​ര​ണ​ത്തി​ലും അ​ധ്യാ​പ​ക​ര്‍ ശ്ര​ദ്ധി​ക്ക​ണം

പ്ര​പ​ഞ്ച​ത്തി​ലെ ഏ​തൊ​രു അ​റി​വും സ്വ​ന്തം വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​കു​ന്ന ഈ ​അ​ത്യാ​ധു​നി​ക​യു​ഗ​ത്തി​ലും അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ വ​ള​രെ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ സാ​ധി​ക്കും.
വി​ജ്ഞാ​ന​സ​ന്പാ​ദ​ന​ത്തി​ന് പു​റ​മെ മൂ​ല്യാ​ധി​ഷ്ഠി​ത സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ലും ഊ​ഷ്മ​ള​മാ​യ ബ​ന്ധ​ങ്ങ​ളി​ലും മി​ക​ച്ച മാ​ന​സി​കാ​രോ​ഗ്യ​ത്തി​ലും ഒ​രു വ്യ​ക്തി​യെ വ​ള​ർ​ത്തി​ക്കൊ​ണ്ട് വ​രു​വാ​ൻ ന​ല്ലൊ​രു അ​ധ്യാ​പ​ക​ന് സാ​ധി​ക്കും.

ടാ​ജ് തോ​മ​സ് (പ്ര​ധാ​നാ​ധ്യാ​പി​ക, മ​ണി​മൂ​ളി സി​കെ​എ​ൽ​പി സ്കൂ​ൾ)

അ​ധ്യാ​പ​നം ദൈ​വ​ത്തി​ന്‍റെ വി​ളി​

അ​ധ്യാ​പ​നം അ​ത് ദൈ​വ​ത്തി​ന്‍റെ ഒ​രു പ്ര​ത്യേ​ക​മാ​യ വി​ളി​യും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ്. വി​ളി​ക്ക് പ്ര​ത്യു​ത്ത​ര​മേ​കു​ക, ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ട് നീ​തി പു​ല​ർ​ത്തു​ക - ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ളും സ്നേ​ഹ​ത്തി​ൽ ചാ​ലി​ച്ച്, സ്വ​ന്തം മ​ക്ക​ൾ​ക്കെ​ന്ന​പോ​ലെ ന​ൽ​കു​ന്പോ​ൾ അ​വി​ടെ മൂ​ല്യ​ങ്ങ​ൾ മൊ​ട്ടി​ടു​ന്നു, ന​ൻ​മ​യു​ടെ ന​റു​മ​ല​രു​ക​ൾ വി​ട​രു​ന്നു, അ​ങ്ങ​നെ ഒ​രു പു​തു​യു​ഗം പി​റ​വി​യെ​ടു​ക്കു​ന്നു. ചി​ന്ത​ക​ൾ വി​ഷ​മ​യ​മാ​കാ​തെ ഹൃ​ദ​യ​ത്തി​ൽ തി​ന്മ ക​ല​രാ​തെ സൂ​ക്ഷി​ക്കാ​ൻ, ന​ൽ​കാം സ്നേ​ഹ​മെ​ന്ന പാ​ഠം. ‌‌

ബോ​ബി ജോ​ർ​ജ് (ലി​റ്റി​ൽ ഫ്ല​വ​ർ, ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ക​രു​വാ​ര​കു​ണ്ട്)

അ​റി​വി​ന് ഒപ്പം മൂ​ല്യ​ങ്ങ​ളും ന​ൽക​ണം

പു​തു​യു​ഗ​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ അ​റി​വി​നൊ​പ്പം വി​വേ​ക​വും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.
പു​തി​യ ത​ല​മു​റ​യും അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം സ​മൂ​ഹ​ത്തെ​യും കാ​ല​ത്തെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ സ​മീ​പി​ക്കാ​നു​ള്ള പൊ​തു​ബോ​ധം കു​ട്ടി​ക​ളി​ൽ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും അ​ധ്യാ​പ​ക​ർ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്.

ജോ​ഷി കൂ​ലി​പ്പു​ര (ജി​എ​ച്ച്എ​സ്എ​സ് എ​ര​ഞ്ഞി​മ​ങ്ങാ​ട്)

ശി​ഷ്യ​ഗ​ണ​ത്തെ ഉ​ത്ത​മ മ​നു​ഷ്യ​രാ​ക്കു​ക

ശി​ഷ്യ​ഗ​ണ​ത്തി​ന്‍റെ ക​ഴി​വു​ക​ളും പോ​രാ​യ്മ​ക​ളും തി​രി​ച്ച​റി​ഞ്ഞ് അ​വ​രെ ഉ​ത്ത​മ മ​നു​ഷ്യ​രാ​ക്കു​ക എ​ന്ന ഉ​ദാ​ത്ത​മാ​യ ധ​ർ​മ​മാ​ണ് ഗു​രു ശ്രേ​ഷ്ഠ​ർ​ക്ക് നി​ർ​വ​ഹി​ക്കാ​നു​ള്ള​ത്. ശ​രി​ക​ളി​ൽ ന​യി​ക്കാ​നും തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് തി​രു​ത്താ​നും ഗു​രു​വി​ന് സാ​ധ്യ​മാ​യി​രു​ന്നു. ഇ​ന്ന​ലെ​ക​ളി​ൽ സ്കൂ​ളി​ൽ​നി​ന്ന് അ​ടി​ കി​ട്ടി​യാ​ൽ വീ​ട്ടി​ൽ​നി​ന്ന് അ​ടി കി​ട്ടു​ന്ന ഒ​രു കാ​ലം ഉ​ണ്ടാ​യി​രു​ന്നു. കാ​ലം മാ​റി​യ​പ്പോ​ൾ എ​ന്‍റെ മ​ക്ക​ളെ ത​ല്ലാ​ൻ അ​വ​ൻ ആ​രാ എ​ന്ന് ചോ​ദി​ക്കു​ന്ന കാ​ല​മാ​യി. അ​തും മാ​റി, ഇ​ന്ന് ര​ണ്ടെ​ണ്ണം കി​ട്ടി​യാ​ൽ നാ​ലെ​ണ്ണം തി​രി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​വ​രു​ടെ കാ​ല​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്നു.​ചു​റ്റു​പാ​ടു​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ ക​ണ്ടും കേ​ട്ടും അ​നു​ഭ​വി​ച്ചും തി​രി​ച്ച​റി​ഞ്ഞ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മാ​ത്രം. ക്ലാ​സി​ലേ​ക്ക് വ​രു​ന്ന അ​ധ്യാ​പ​ക​ന്‍റെ മു​ൻ​പി​ൽ എ​ഴു​ന്നേ​റ്റു​നി​ന്നാ​ദ​രി​ച്ച് കാ​ണു​ന്പോ​ൾ കൈ ​കൂ​പ്പി ന​മ​സ്കാ​രം പ​റ​ഞ്ഞ ഇ​ന്ന​ല​ക​ൾ എ​വി​ടെ​യൊ​ക്കെ​യോ കൈ​മോ​ശം വ​ന്നി​ട്ടി​ല്ലേ എ​ന്ന് ഞാ​ൻ ആ​കു​ല​പ്പെ​ടു​ന്നു.

ടി.​ജെ. റോ​ബി (പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, സി​കെ​എ​ച്ച്എ​സ് മ​ണി​മൂ​ളി, നി​ല​ന്പൂ​ർ)

സ​മൂ​ഹ​ത്തെ വ​ള​ർ​ത്തു​ന്ന സോ​ഷ്യ​ൽ എ​ൻ​ജി​നി​യ​ർ

വി​ജ്ഞാ​ന​ത്തി​ന്‍റെ വെ​ളി​ച്ചം വി​ത​റി അ​റി​വ് പ​ക​രു​ന്ന​തോ​ടൊ​പ്പം പ​ഠി​താ​ക്ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും സ്നേ​ഹ​ത്തി​ന്‍റെ​യും ധാ​ർ​മി​ക​ത​യു​ടെ​യും മാ​തൃ​ക​യാ​ക​ണം അ​ധ്യാ​പ​ക​ൻ. ലോ​ക​ത്ത് മ​റ്റെ​തൊ​രു തൊ​ഴി​ലി​നേ​ക്കാ​ളും മ​ഹ​ത്വ​വും ശ്രേ​ഷ്ഠ​വു​മാ​യ ഒ​ന്നാ​ണ് അ​ധ്യാ​പ​നം. സ​മൂ​ഹ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന സോ​ഷ്യ​ൽ എ​ൻ​ജി​നി​യ​റാ​യ അ​ധ്യാ​പ​ക​രെ പൊ​തു​സ​മൂ​ഹം ആ​ദ​രി​ക്കു​ന്ന​തും സ്നേ​ഹി​ക്കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്. വ്യ​ക്തി​യു​ടെ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ജീ​വി​ത വി​ജ​യ​വും സ​മൂ​ഹ ഉ​യ​ർ​ച്ച​യും സാ​ധ്യ​മാ​കൂ.

നോ​ബി ജോ​ർ​ജ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, (എ​ൻ​എ​എ​എം എ​എ​ൽ​പി സ്കൂ​ൾതേ​ൾ​പ്പാ​റ, നി​ല​ന്പൂ​ർ.)

വി​ശ്വ​സ്ത​നാ​യ സു​ഹൃ​ത്താകണം

അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​രു​ന്ന​തി​നൊ​പ്പം മൂ​ല്യ​ബോ​ധ​മു​ള്ള ന​ല്ലൊ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള വ​ലി​യൊ​രു നി​യോ​ഗ​മാ​ണ് അ​ധ്യാ​പ​നം. കു​ട്ടി​ക​ളി​ൽ അ​റി​വി​നോ​ടൊ​പ്പം സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​വും അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​പ്പം സ്വ​ന്തം ക​ട​മ​ക​ളെ​ക്കു​റി​ച്ചു​ള്ള ഉ​ത്ത​മ​മാ​യ ബോ​ധ്യ​വും ല​ക്ഷ്യ​ബോ​ധ്യ​വും വ​ള​ർ​ത്താ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. ഒ​പ്പം കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും ന​ല്ലൊ​രു മ​ക​നോ മ​ക​ളോ സ്നേ​ഹ​മു​ള്ള സ​ഹോ​ദ​ര​നോ സ​ഹോ​ദ​രി​യോ വി​ശ്വ​സ്ത​നാ​യ സു​ഹൃ​ത്തു​മാ​യി മാ​റാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കേ​ണ്ട​തും ന​മ്മു​ടെ ക​ട​മ​യാ​ണ്. എ​ഐ​യു​ടേ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും കാ​ല​ത്ത് ജീ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മ​നു​ഷ്യ​ത്വ​വും പ​ര​സ്പ​ര സ്നേ​ഹ​വും കൈ​വി​ടാ​ത്ത, മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ​യാ​ക്കി മാ​റ്റാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ല്ല സു​ഹൃ​ത്തും വ​ഴി​കാ​ട്ടി​യും ര​ക്ഷി​താ​വും ആ​യിത്തീ​രണം.

സു​ബി​മോ​ൾ ജോ​സ​ഫ് (സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ൾ, ഇ​ടി​വ​ണ്ണ)

ജ​ൻ സി ​യു​ഗ​ത്തി​ൽ ‌അ​ധ്യാ​പ​നം ല​ളി​ത​മ​ല്ല

ജ​ൻ​ സി യു​ഗ​ത്തി​ൽ അ​ധ്യാ​പ​ന​വൃ​ത്തി ഒ​രി​ക്ക​ലും ല​ളി​ത​മാ​യ ഒ​രു ദൗ​ത്യ​മ​ല്ല. " മാ​താ​പി​താ ഗു​രു ദൈ​വം’ എ​ന്ന ആ​പ്ത​വാ​ക്യം ചൊ​ല്ലി​പ്പ​ഠി​ച്ച ഒ​രു ത​ല​മു​റ​യാ​ണ് ന​മ്മ​ൾ. എ​ന്നാ​ൽ, കാ​ലം മാ​റി​യ​തു​പോ​ലെ കു​ട്ടി​ക​ളും അ​വ​രു​ടെ ചി​ന്ത​ക​ളും ലോ​ക​വും മാ​റി​ക്ക​ഴി​ഞ്ഞു.
ഒ​രു ന​ല്ല അ​ധ്യാ​പ​ക​ൻ അ​റി​വ് പ​ക​ർ​ന്നു ന​ല്കു​ന്ന ഒ​രാ​ൾ മാ​ത്ര​മാ​ക​രു​ത്, കു​ട്ടി​ക​ളു​ടെ മ​ന​സ് കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു ന​ല്ല സു​ഹൃ​ത്തും വ​ഴി​കാ​ട്ടി​യും ആ​യി​രി​ക്ക​ണം. ത​ന്‍റെ സ​ന്തോ​ഷ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും അ​ധ്യാ​പ​ക​നോ​ട് തു​റ​ന്നു പ​റ​യാ​ൻ ക​ഴി​യു​ന്ന​ത്ര വി​ശ്വാ​സം ഓ​രോ കു​ട്ടി​യു​ടെ​യും മ​ന​സി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം.

നി​താ​ര ജോ​സ് (സെ​ന്‍റ് മേ​രീ​സ് എച്ച്എസ്എസ് പ​രി​യാ​പു​രം)

ചേ​ർ​ത്തു​പി​ടി​ക്ക​ണം, മാ​റ്റ​മു​ണ്ടാ​കും

മു​ന്നി​ലി​രി​ക്കു​ന്ന കു​ട്ടി ത​ന്‍റേ​ത​ല്ലെ​ന്നു തോ​ന്നു​ന്ന നി​മി​ഷം അ​ധ്യാ​പ​ക​ൻ വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​ടി​യി​റ​ങ്ങ​ണ​മെ​ന്ന ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി​യു​ടെ വാ​ക്കു​ക​ൾ ഈ ​അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ഒ​രി​ക്ക​ൽ​കൂ​ടി ഓ​ർ​മി​ക്കു​ന്നു. അ​ക്ഷ​ര​ങ്ങ​ൾ​ക്കൊ​പ്പം ജീ​വി​ത​മൂ​ല്യ​ങ്ങ​ളു​ടെ മ​ധു​രം​കൂ​ടി കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യാ​ൽ അ​ധ്യാ​പ​ക​ന് നി​രാ​ശ​പ്പെ​ടേ​ണ്ടി​വ​രി​ല്ല.
ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തി​നു മു​ൻ​പ് സ​ഹ​ജീ​വി സ്നേ​ഹ​വും സാ​മൂ​ഹി​ക​ബോ​ധ​വു​മു​ള്ള മ​നു​ഷ്യ​രാ​യി മാ​റാ​ൻ കു​ട്ടി​ക​ളെ നി​ര​ന്ത​രം ഓ​ർ​മി​പ്പി​ക്ക​ണം. അ​ങ്ങ​നെ ഓ​ർ​മി​പ്പി​ക്കാ​നു​ള്ള യോ​ഗ്യ​ത​യും അ​ധ്യാ​പ​ക സ​മൂ​ഹം സ്വ​ന്ത​മാ​ക്ക​ണം.

മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, (സെ​ന്‍റ് മേ​രീ​സ് എച്ച്എസ്എസ് പ​രി​യാ​പു​രം)

സ്ക്രീ​നു​ക​ളും ല​ഹ​രി​യും ക​വ​രു​ന്നു

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും മൊ​ബൈ​ൽ ഫോ​ണി​നോ​ടു​ള്ള അ​മി​ത​മാ​യ അ​ടി​മ​ത്ത​വും കൗ​മാ​ര​ത്തി​ന്‍റെ നി​ഷ്ക​ള​ങ്ക​ത​യേ​യും സ്വ​പ്ന​ങ്ങ​ളെ​യും ഭാ​വി​യെ​യും ക​വ​ർ​ന്നെ​ടു​ക്കു​ന്ന ര​ണ്ട് അ​പ​ക​ട​ക​ര​മാ​യ വി​പ​ത്തു​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു. വ​ഴി​തെ​റ്റു​ന്ന ഓ​രോ കൗ​മാ​ര​ക്കാ​ര​ന്‍റെ​യും പി​ന്നി​ൽ സ്നേ​ഹ​ത്തി​നും ശ്ര​ദ്ധ​യ്ക്കും അം​ഗീ​കാ​ര​ത്തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നു​മു​ള്ള ഒ​രു നി​ശ​ബ്ദ​മാ​യ തേ​ങ്ങ​ലു​ണ്ടാ​കാം. അ​തു​കൊ​ണ്ട് പ​രി​ഹാ​രം ശി​ക്ഷ​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല; മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും മറ്റും കൈ​കോ​ർ​ത്തു​ള്ള ക​രു​ത​ലും ഇ​ട​പെ​ട​ലു​മാ​ണ് ആ​വ​ശ്യം.

സി​ബി ഫ്രാ​ൻ​സി​സ്, സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എച്ച്എസ്എസ്,തേ​ഞ്ഞി​പ്പ​ലം

അ​തി​ജീ​വി​ക്കാ​ൻ ക​രു​ത്ത് ന​ൽകു​ക

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ന്‍റെ അ​തി​വേ​ഗ മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​റി​വി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ലും വ​ഴി​തെ​റ്റാ​തെ ഒ​പ്പം ന​ട​ക്കാ​ൻ ഒ​രു ഗു​രു​വി​ന്‍റെ സാ​ന്നി​ധ്യം അ​ത്യാ​വ​ശ്യ​മാ​ണ്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ക്ലാ​സ്മു​റി​ക​ളെ സ്മാ​ർ​ട്ടാ​ക്കു​ന്പോ​ഴും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്പ​ന്ദ​ന​മ​റി​ഞ്ഞ് അ​വ​രു​ടെ മ​ന​സ് തൊ​ട്ട​റി​യാ​ൻ സ്ക്രീ​നു​ക​ൾ​ക്ക് ആ​കി​ല്ലെ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. ക​രി​യ​റി​നും മ​ത്സ​ര​ങ്ങ​ൾ​ക്കും പി​റ​കെ പാ​യു​ന്ന ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് മു​ന്നി​ൽ തോ​റ്റു​പോ​യാ​ലും കൂ​ടെ​യു​ണ്ട് എ​ന്ന് ആ​ശ്വ​സി​പ്പി​ക്കാ​ൻ ഒ​രു അ​ധ്യാ​പ​ക​ന്‍റെ സ്നേ​ഹ​സ്പ​ർ​ശ​ത്തി​ന് മാ​ത്ര​മേ ക​ഴി​യൂ.

ബി​ജു ചെ​റി​യാ​ൻ (ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് എച്ച്എസ്എസ്, നി​ല​ന്പൂ​ർ.)

സ്നേ​ഹ​ത്തി​ന്‍റെ വി​ത്ത് പാ​കാ​ൻ കഴിയണം

കാ​ല​ഘ​ട്ടം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​മ​ല്ല, ന​മ്മു​ടെ ചി​ന്താ​ഗ​തി​കൂ​ടി മാ​റേ​ണ്ട​തു​ണ്ട്.
അ​ധ്യാ​പ​ക​രു​ടെ മു​ന്നി​ൽ നി​ശ​ബ്ദ​രാ​യി നി​ന്ന് അ​വ​രെ പേ​ടി​ച്ച്, അ​വ​ർ പ​റ​യു​ന്ന​തെ​ല്ലാം അ​നു​സ​രി​ക്കു​ന്ന പ​ഴ​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളെ​യാ​ണ് ഇ​പ്പോ​ഴും അ​ധ്യാ​പ​ക​ർ സ്വ​പ്നം കാ​ണു​ന്ന​ത്.അ​ത് ന​മ്മു​ടെ തെ​റ്റ​ല്ലേ? സ​മൂ​ഹം മാ​റു​ന്പോ​ൾ ന​മ്മു​ടെ കു​ട്ടി​ക​ളും മാ​റി​ല്ലേ? അ​തു​കൊ​ണ്ട്, അ​വ​ർ​ക്കൊ​പ്പംനി​ന്ന് സ്നേ​ഹ​ത്തി​ന്‍റെ വി​ത്തു​ക​ൾ പാ​കാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞാ​ൽ, നാം ​പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ന​പ്പു​റം അ​വ​രി​ൽ താ​നേ വ​ന്നു​ചേ​രും.

പി. ​ഐ​ശ്വ​ര്യ (വി​ജ​യ​മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ, പൊ​ന്നാ​നി)

അ​ധ്യാ​പ​ക​ർ ര​ക്ഷി​താ​ക്ക​ളാ​യി മാ​റ​ണം

കൊ​റോ​ണ​ക്ക് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രി​ൽനി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽനി​ന്നും കൈ​വി​ട്ടു​പോ​യി. ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളു​മാ​ണ​ണ് വി​ദ്യാ​ർ​ഥി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത്. സ​ഹ​പാ​ഠി​ക​ളെ​പ്പോ​ലും ശ​ത്രു​ക്ക​ളാ​യി കാ​ണു​ന്ന നി​ല​പാ​ടാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ലി​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന​ത്.
അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി ബ​ന്ധം ഊ​ഷ്മ​ള​മാ​ക​ണ​മെ​ങ്കി​ൽ അ​ധ്യാ​പ​ക​ർ ര​ക്ഷി​താ​ക്ക​ളാ​യി മാ​റ​ണം, അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി സ്നേ​ഹ​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റ​ത്തോ​ടെ ഇ​ട​പെ​ട​ണം. അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളാ​യി മാ​റി മാ​ന​സി​ക​മാ​യ സ​ഹാ​യ​ങ്ങ​ൾ അ​വ​ർ​ക്ക് ന​ൽ​ക​ണം.

ബി​ജു പോ​ൾ (പ്രി​ൻ​സി​പ്പ​ൽ, നി​ർ​മ​ല എച്ച്എസ്എസ്, എ​രു​മ​മു​ണ്ട.)

അ​ധ്യാ​പ​നം അ​ധ്യാ​പ​നം ജോ​ലി മാ​ത്ര​മ​ല്ല

അ​ധ്യാ​പ​നം ഒ​രു ജോ​ലി മാ​ത്ര​മ​ല്ല, ഒ​രു ത​ല​മു​റ​യെ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള മ​ഹ​ത്താ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് അ​റി​വ് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം അ​വ​രു​ടെ സ്വ​ഭാ​വ​വും മൂ​ല്യ​ബോ​ധ​വും വ്യ​ക്തി​ത്വ​വും രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് അ​ധ്യാ​പ​ക​രു​ടെ പ്ര​ധാ​ന ദൗ​ത്യം. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​മാ​ണ് പ​ഠ​ന​ത്തെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​ക്കു​ന്ന​ത്. എ​ന്‍റെ അ​ധ്യാ​പ​ന​ജീ​വി​ത​ത്തി​ൽനി​ന്ന് ഞാ​ൻ മ​ന​സ്‌​സി​ലാ​ക്കി​യ ഒ​രു കാ​ര്യ​മു​ണ്ട്  ഒ​രു അ​ധ്യാ​പ​ക​ൻ പ​ഠി​പ്പി​ക്കു​ന്ന പാ​ഠ​ങ്ങ​ളേ​ക്കാ​ൾ കു​ട്ടി​ക​ളു​ടെ മ​ന​‌​സി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് അ​ധ്യാ​പ​ക​ന്‍റെ സ്നേ​ഹ​വും പെ​രു​മാ​റ്റ​വും ക​രു​ത​ലു​മാ​ണ്.    

പി.​കെ. ബി​ന്ദു (ഗു​ഡ് വി​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, പൂ​ക്കോ​ട്ടും​പാ​ടം.)

അ​ധ്യാ​പ​നം വെ​ല്ലു​വി​ളി

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ അ​ധ്യാ​പ​നം ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ക എ​ന്ന​തി​ന് പ​ക​രം കു​ട്ടി​ക​ളു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ക എ​ന്ന അ​ർ​ഥ​ത്തി​ൽ ക​ണ്ടാ​ൽ അ​ധ്യാ​പ​നം മി​ക​ച്ച​താ​ക്കാ​ൻ സാ​ധി​ക്കും.​ആ​ത്മാ​ർ​ഥ​ത​യും കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ താ​ത്പ​ര്യ​വും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ അ​വ​രി​ൽ സ​ന്നി​വേ​ശി​പ്പി​ക്കാ​നു​ള്ള അ​റി​വും ആ​ർജ​വും ഉ​ണ്ടെ​ങ്കി​ൽ ത​ല​മു​റ​യെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ ക​ഴി​യും. സ്നേ​ഹ​ത്തി​ലൂ​ടെ ആ​രെ​യും കീ​ഴ്പ്പെ​ടു​ത്താ​നാ​വും. അ​ധ്യാ​പ​ന​ത്തോ​ളം സം​തൃ​പ്തി​യും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന മ​റ്റൊ​രു മേ​ഖ​ല​യും ഇ​ല്ല.

വി.​എ​ച്ച്. അ​ൻ​വ​ർ സാ​ദ​ത്ത് (പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, ഡി​എ​ൻ​ഒ​യു​പിഎസ്, ക​രു​വാ​ര​കു​ണ്ട്)

അ​ധ്യാ​പ​ക​ന്‍ അ​ധ്യാ​പ​ക​ന്‍ അ​റി​വ് പ​ക​രു​ന്ന വ്യ​ക്തി മാ​ത്ര​മ​ല്ല

അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ൽ ഇ​ന്ന് അ​ക​ലം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച, സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ, കു​ടും​ബ​ഘ​ട​ന​യി​ലെ മാ​റ്റ​ങ്ങ​ൾ, അ​ധ്യാ​പ​ക​ന്‍റെ​യും വി​ദ്യാ​ർ​ഥി​യു​ടെ​യും വ​ർ​ധി​ച്ചു​വ​രു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഈ ​അ​ക​ല​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. പൊ​തു​സ​മൂ​ഹ​ത്തി​ലെ ജീ​ർ​ണ​ത​ക​ൾ അ​ധ്യാ​പ​ക​സ​മൂ​ഹ​ത്തി​ലേ​ക്കും ക​ട​ന്നു​വ​രു​ന്നു എ​ന്നത്ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. അ​ധ്യാ​പ​ക​ൻ അ​റി​വ് പ​ക​രു​ന്ന വ്യ​ക്തി മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ഥി​യു​ടെ വ്യ​ക്തി​ത്വ​വും മൂ​ല്യ​ബോ​ധ​വും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​യാ​ൾ കൂ​ടി​യാ​ണ്.        

 സ​ന്തോ​ഷ് കാ​രൂ​ത്ത് (പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, എ​ൻ​എ​സ്എ​സ്, യു​പി സ്കൂ​ൾ ഉ​പ്പ​ട)

മാ​റി​യ കാ​ല​വും അ​ധ്യാ​പ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വും

കാ​ല​ത്തി​ന​നു​സ​രി​ച്ച് കു​ട്ടി​ക​ളു​ടെ ചി​ന്ത​ക​ളും പ​ഠ​ന​രീ​തി​ക​ളും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ന​ത്തി​ലും കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ക​ഴി​വു​ക​ളും വ​ള​ർ​ത്താ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം. ഓ​രോ കു​ട്ടി​യു​ടെ​യും അ​ഭി​രു​ചി​ക​ളും മാ​ന​സി​കാ​വ​സ്ഥ​യും മ​ന​സി​ലാ​ക്കിയു​ള്ള പ​ഠ​ന രീ​തി​ക​ളാ​ണ് ഇ​ന്ന് പ്ര​ധാ​നം. അ​ക്കാ​ദ​മി​ക മി​ക​വി​നൊ​പ്പം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ഉ​യ​ർ​ന്ന മൂ​ല്യ​ങ്ങ​ളും ന​ല്ല സ്വ​ഭാ​വ​വും കു​ട്ടി​ക​ളി​ൽ പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന​തു​മാ​ണ് ഒ​രു അ​ധ്യാ​പ​ക​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം.

ഷി​ഹാ​ബു​ദീ​ൻ കാ​ളി​കാ​വ്, (അ​ൽ​ഫു​ർ​ഖാ​ൻ ദ​അ​വ അ​ക്കാ​ഡ​മി വ​ണ്ടൂ​ർ)

അധ്യാപകർ മാ​തൃ​ക​യാ​കണം

മാ​റു​ന്ന ലോ​ക​ത്തി​ന്‍റെ വേ​ഗ​ത്തി​നൊ​പ്പം മാ​റാ​ൻ എ​ന്നും ഗു​രു​ക്ക​ൻ​മാ​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കാ​ല​ത്തി​ന​നു​സ​രി​ച്ച് അ​ധ്യാ​പ​ന​രീ​തി​ക​ളി​ലും ചി​ന്ത​ക​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.അ​ധ്യാ​പ​ക​ന്‍റെ ചെ​റി​യൊ​രു തെ​റ്റു​പോ​ലും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് പു​തി​യ ത​ല​മു​റ​യെ ആ​ണ്.ഒ​രു ഗു​രു​വി​ന്‍റെ വാ​ക്കു​ക​ളും പ്ര​വൃ​ത്തി​ക​ളും സ​മീ​പ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​‌​സി​ൽ ആ​ഴ​ത്തി​ൽ പ​തി​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ദേ​ശി​ക്കു​ന്ന​തി​നു​മു​ന്പ് അ​തി​ന് മാ​തൃ​ക​യാ​കേ​ണ്ട​ത് അ​ധ്യാ​പ​ക​രാ​ണ്. അ​ധ്യാ​പ​ക​ന്‍റെ ജീ​വി​തം ത​ന്നെ​യാ​ണ് പ​ല​പ്പോ​ഴും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ പാ​ഠ​പു​സ്ത​കം.                  

അ​ർ​ജു​ൻ ബാ​ല​ൻ (സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ)

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റാ​ൻ പഠിപ്പിക്കണം

ഒ​രു അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ, കു​ട്ടി​ക​ളു​ടെ മ​ന​‌​സി​ൽ അ​റി​വി​നേ​ക്കാ​ൾ ആ​ഴ​ത്തി​ൽ പ​തി​യു​ന്ന​ത് സ്നേ​ഹ​വും സ​മീ​പ​ന​വു​മാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഒ​രു കു​ട്ടി​യെ പ​ഠി​പ്പി​ക്കു​ക എ​ന്ന​ത് പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല അ​വ​ന്‍റെ ക​ഴി​വു​ക​ളെ തി​രി​ച്ച​റി​ഞ്ഞ് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റാ​ൻ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക കൂ​ടി​യാ​ണ്. അ​ധ്യാ​പ​ക​ന്‍റെ വാ​ക്ക് ഒ​രു കു​ട്ടി​യെ ത​ള​ർ​ത്താ​നും അ​തേ വാ​ക്ക് ത​ന്നെ അ​വ​നെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​നും ക​ഴി​യും. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ന്ധ​എ​ന്‍റെ അ​ധ്യാ​പ​ക​ൻ എ​ന്നെ വി​ശ്വ​സി​ച്ചി​രു​ന്നു’ എ​ന്ന ഓ​ർ​മ അ​വ​ശേ​ഷി​ക്കു​ന്നു​വെ​ങ്കി​ൽ, അ​താ​ണ് ഒ​രു അ​ധ്യാ​പ​ക​ന്‍റെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം.

കെ.​ഇ. ഷിം​ന (മേ​രി മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. പൂ​ക്കോ​ട്ടും​പാ​ടം.)

വൈ​കാ​രി​ക​മാ​യും പി​ന്തു​ണ ന​ൽക​ണം

ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ ലോ​ക​ത്തെ വി​ര​ൽ​ത്തു​ന്പി​ൽ നി​ർ​ത്തു​ന്ന സ​മ​കാ​ലി​ക ലോ​ക​ത്താ​ണ് ഇ​ന്ന് നാം ​ജീ​വി​ക്കു​ന്ന​ത്. ഈ ​അ​ധ്യാ​പ​ക ദി​ന​ത്തി​ൽ നാം ​ഓ​രോ​രു​ത്ത​രും ഓ​ർ​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ. കേ​ൾ​വി​ക്കാ​രാ​വു​ക, വി​വ​ര​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നു പ​ക​രം അ​വ​രു​ടെ സം​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളും തു​റ​ന്നു​പ​റ​യാ​ൻ അ​വ​സ​രം ന​ൽ​കു​ക. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. മ​ന​സി​കാ​രോ​ഗ്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​തി​പ്ര​സ​ര​വും സോ​ഷ്യ​ൽ മീ​ഡി​യ​യും ന​ൽ​കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ ക​ട​ന്നു പോ​കു​ന്ന​ത്. വൈ​കാ​രി​ക​മാ​യ പി​ന്തു​ണ​യും സ​ഹാ​നു​ഭൂ​തി​യും ന​ല്കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം

എം.​എം. അ​ബ്ദു​റ​ഹി​മാ​ൻ (ഹെ​ഡ്മാ​സ്റ്റ​ർ, ഗ​വ. മാ​ന​വേ​ദ​ൻ സ്കൂ​ൾ, നി​ല​ന്പൂ​ർ)

പു​തു​ത​ല​മു​റ​യ്ക്കൊ​പ്പം വ​ള​രാം

വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യും കൃ​ത്രി​മ​ബു​ദ്ധി​യും ലോ​ക​ത്തെ അ​തി​വേ​ഗം തി​രു​ത്തി​ക്കു​റി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. ഇ​ന്ന് അ​റി​വ് വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, കേ​വ​ലം വി​വ​ര​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന ഒ​രാ​ളെ​ന്ന നി​ല​യി​ൽനി​ന്നു മാ​റി കു​ട്ടി​ക​ളെ വ​ഴി​ന​ട​ത്തു​ന്ന ഒ​രു വ​ഴി​കാ​ട്ടി​യാ​യി മാ​റാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് സാ​ധി​ക്ക​ണം. കു​ട്ടി​ക​ളി​ൽ വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത​യും സ​ർ​ഗാ​ത്മ​ക​ത​യും വ​ള​ർ​ത്തു​ന്ന രീ​തി​യി​ലേ​ക്ക് അ​ധ്യാ​പ​നം മാ​റേ​ണ്ട​തു​ണ്ട്. ന​ല്ലൊ​രു അ​ധ്യാ​പ​ക​ൻ എ​പ്പോ​ഴും ന​ല്ലൊ​രു വി​ദ്യാ​ർഥി കൂ​ടി​യാ​ണ്. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് അ​പ്പു​റ​ത്തേ​ക്ക് ചി​ന്തി​ക്കാ​നും മാ​റു​ന്ന ലോ​ക​ത്തെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടാ​നും പ്രാ​പ്ത​രാ​ക്കണം. സ്വ​ഭാ​വ ശു​ദ്ധി​യും മാ​ന​വി​ക​തയു​മാ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സ​മെ​ന്ന് കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തണം.

സു​രേ​ഷ് ക​ണി​യാം​പ​റ​ന്പി​ൽ (നി​ല​ന്പൂ​ർ ഗ​വ. മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ എച്ച്എസ്എസ്)

Tags : Knowledge NattuVishasham DistrictNews

Recent News

Corehub Up