x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ൽ ഇ​ടം​നേ​ടി കോ​ട​ഞ്ചേ​രി സ്വ​ദേ​ശി


Published: February 3, 2026 07:13 AM IST | Updated: February 3, 2026 07:13 AM IST

കോ​ട​ഞ്ചേ​രി: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല താ​രം ജോ​യ​ൽ ജോ​ർ​ജ് ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി വോ​ളി​ബോ​ൾ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


കോ​ഴി​ക്കോ​ട് സാ​യി സെ​ന്‍റ​ർ താ​ര​മാ​യ ജോ​യ​ൽ മ​നോ​ജ് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ സാ​മ്പ​ത്തി​ക ശാ​സ്ത്ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ൽ ഇ​ന്ന് മു​ത​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ലേ​ക്കാ​ണ് സെ​ല​ക്ഷ​ൻ ല​ഭി​ച്ച​ത്.

രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ യൂ​ണി​വേ​ഴ്സി​റ്റി ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടി​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ടീ​മം​ഗ​മാ​യി​രു​ന്ന ജോ​യ​ൽ, 2022ൽ ​ജ​മ്മു ക​ശ്മീ​രി​ൽ ന​ട​ന്ന ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പ​ട്ന​യി​ൽ ന​ട​ന്ന യൂ​ത്ത് ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും കേ​ര​ള ടീ​മി​ന് വേ​ണ്ടി ക​ളി​ച്ചി​ട്ടു​ണ്ട്. സാ​യി സെ​ന്‍റ​റി​ലെ ലി​ജോ ഇ. ​ജോ​ണാ​ണ് പ​രി​ശീ​ല​ക​ൻ. കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം മ​രി​യ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ടി.​ടി. ജോ​സ​ഫി​ന്‍റെ കീ​ഴി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.
കോ​ട​ഞ്ചേ​രി ചെ​മ്പു​ക​ട​വ് വ​ട്ട​പ്പ​ല​ത്ത് മ​നോ​ജി​ന്‍റെ​യും ജോ​സി​യു​ടെ​യും മ​ക​നാ​ണ്.

Tags : nattu vishesham Kodancherry native earns

Recent News

Corehub Up