x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​യി​ലാ​ണ്ടി - മൈ​സൂ​ർ റെ​യി​ൽ​പാ​ത യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്ന്


Published: July 9, 2026 06:08 AM IST | Updated: July 9, 2026 06:08 AM IST

കോ​ഴി​ക്കോ​ട് : വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ക​ള്ളാ​ടി- ആ​ന​ക്കാം​പൊ​യി​ൽ തു​ര​ങ്ക​പാ​ത മ​ണ്ണി​ടി​ച്ച​ൽ മൂ​ലം നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലും, ചു​രം വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യ​തി​നാ​ലും കൊ​യി​ലാ​ണ്ടി,

വ​യ​നാ​ട് വ​ഴി മൈ​സൂ​ർ നി​ർ​ദി​ഷ്ട റെ​യി​ൽ​പാ​ത​യും ഉ​ഡാ​ൻ പ​ദ്ധ​തി​യി​ൽ വ​യ​നാ​ട്ടി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് ഫീ​ഡ​ർ എ​യ​ർ​പോ​ർ​ട്ടും യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ച്ച് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ റെ​യി​ൽ​യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​എ. വി.​അ​നൂ​പ്, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഷെ​വ​ലി​യാ​ർ സി. ​ഇ.​ചാ​ക്കു​ണ്ണി, ക​ൺ​വീ​ന​ർ ഓ. ​ജ​യ​രാ​ജ​ൻ, കേ​ര​ള ക​ൺ​വീ​ന​ർ എ. ​ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​

പ​ദ്ധ​തി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ, ടൂ​റി​സം, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ യോ​ജി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up