x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​നി​റ​വി​ൽ കോ​ത​മം​ഗ​ലം; പൊ​ളി ഓ​ണം 2026ന് ​പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം

വെബ് ഡെസ്ക്
Published: August 23, 2026 01:55 AM IST | Updated: August 23, 2026 01:55 AM IST

പൊ​ളി​ഓ​ണം 2026ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ത​മം​ഗ​ലം: പൂ​ക്ക​ള​മൊ​രു​ക്കി​യും വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യു​മാ​യി പൊ​ളി​ഓ​ണം 2026ന് ​കോ​ത​മം​ഗ​ല​ത്ത് തു​ട​ക്ക​മാ​യി. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ നി​ർ​വ​ഹി​ച്ചു.

ഇ​ന്ന​ലെരാ​വി​ലെ കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഒ​രു​ക്കി​യ മെ​ഗാ പൂ​ക്ക​ളം ഓ​ണാ​ഘോ​ഷ​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കി. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ, ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, നെ​ല്ലി​ക്കു​ഴി ദ​യ ബ​ഡ്സ് സ്കൂ​ൾ, ധ​ർ​മ​ഗി​രി നേ​ഴ്സിം​ഗ് സ്കൂ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മെ​ഗാ പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്.

ഉ​ച്ച​യ്ക്ക് കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. മു​ത്തു​ക്കു​ട​ക​ളു​ടെ​യും വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര ന​ഗ​ര​വീ​ഥി​ക​ളെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. പ​ഞ്ച​വാ​ദ്യം, കാ​വ​ടി, ശി​ങ്കാ​രി​മേ​ളം, ബാ​ൻ​ഡ്സെ​റ്റ്, കൈ​കൊ​ട്ടി​ക്ക​ളി തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യ്ക്ക് മാ​റ്റു​കൂ​ട്ടി. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഘോ​ഷ​യാ​ത്ര സ​മാ​പി​ച്ചു. തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ പൊ​ളി​ഓ​ണം 2026 ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, സി​നി​മാ​താ​രം മി​യ ജോ​ർ​ജ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. വൈ​കി​ട്ട് ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ഒ​രു​ക്കി​യ ലൈ​റ്റ് ഇ​ലൂ​മി​നേ​ഷ​നും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മോ​ടി കൂ​ട്ടി.

Tags : NattuVishesham DistrictNews

Recent News

Corehub Up