ഇരിങ്ങാലക്കുട: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ തിളങ്ങിയ ബാലതാzരം ഡാവിഞ്ചിക്ക് സ്വന്തംനാട്ടില്‍നിന്ന് ലഭിച്ചത് അപൂര്‍വമായ ആദരവ്. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ പാലപ്രക്കുന്നില്‍ ഡാവിഞ്ചിയുടെ വീടിനുമുന്നിലുള്ള കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിനാണ് നാട്ടുകാരും കെഎസ്ഇബിയുംചേര്ന്ന് സ്നേഹപൂര്‍വം ‘ഡാവിഞ്ചി ട്രാന്‍സ്ഫോര്‍മര്‍’ എന്ന പേര് നല്‍കിയത്.
മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ പല്ലൊട്ടി 90 സ് കിഡ്സ് എന്ന ചിത്രത്തിലെ ശ്രദ്ധേയ പ്രകടനത്തിലൂടെയാണ് ഡാവിഞ്ചി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയത്. ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ഡാവിഞ്ചിക്കായിരുന്നു. മികച്ച ടെലിവിഷന്‍ ബാലതാരത്തി
നുള്ള സംസ്ഥാന പുരസ്കാരവും ഡാവിഞ്ചി നേടി. ലോനപ്പന്റെ മാമ്മോദീസ, തൊട്ടപ്പന്, വരയന്‍, രേഖാചിത്രം തുടങ്ങി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച ഡാവിഞ്ചിക്ക് സ്വന്തം നാട്ടുകാര്‍ നല്കിയ ഈ അംഗീകാരമാണ് ഏറ്റവും വിലപ്പെട്ടത്.
Tags :