ചിങ്ങവനം: എംസി റോഡിൽ നാട്ടകം സിമന്റ് കവലയ്ക്കു സമീപം കെഎസ്ആർടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. കൊട്ടാരക്കര കരുവൽ വിജയഭവനിൽ വിജയതിലക് (32), മല്ലപ്പള്ളി സ്വദേശിനി മഞ്ജു (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15 ഓടെ നാട്ടകം സിമന്റ് കവലയിലായിരുന്നു അപകടം.
കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിലും കെഎസ്ആർടിസി ബസിലും എതിർദിശയിൽ എത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കാർ ബൈക്കിലിടിച്ചതിനേത്തുടർന്ന് ബൈക്ക് യാത്രക്കാർ ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇരുവരുടെയും കാലിനു ഗുരുതര പരിക്കേറ്റു.
മഞ്ജുവിന്റെ കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. അപകടത്തെത്തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചിങ്ങവനം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Tags : Local News Nattuvishesham Kottayam