പ്രതീകാത്മക ചിത്രം
കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് യൂണിറ്റില്‍ ഡ്രൈവര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത- എസ്എസ്എല്‍സി, ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചിട്ട് ഏഴുവര്‍ഷം പൂര്‍ത്തിയായിരിക്കണം. അതില്‍ മൂന്നുവര്‍ഷം ഹെവി ഡ്യൂട്ടി ലൈസന്‍സ് എടുത്തതിന് ശേഷമുള്ള കാലയളവ് ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ മൂന്നിന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370179.