പ്രതീകാത്മക ചിത്രം
എടത്വ: കടൽയാത്രയും തീർഥാടനവും ഉൾപ്പടെ വിവിധ ഉല്ലാസയാത്ര പാക്കേജുമായി കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ. വിനോദയാത്രകൾക്കൊപ്പം സഞ്ചാരികളുടെ ഇഷ്ട പാക്കേജായ കപ്പല്‍ യാത്രയും ഭക്തര്‍ക്കായി തീര്‍ഥാടനയാത്രകളും ഉൾപ്പെടുത്തി മിതമായ നിരക്കിലാണ് കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയുടെ ബജറ്റ് ടൂറിസം സെൽ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്നാര്‍, ഗവി, വാഗമണ്‍, പൊന്മുടി എന്നിവടങ്ങളിലേക്ക് വിനോദയാത്രയും ഭക്തര്‍ക്കായി പഞ്ചപാണ്ഡവ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍, വടക്കുംനാഥന് എന്നീ തീര്ഥാടനകേന്ദ്രങ്ങളിലേക്കുമാണ് യാത്രകള്‍ ക്രമീകരിച്ചിട്ടുള്ളത്.
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഉല്ലാസയാത്രകള്‍ വളരെ വേഗത്തില്‍ ഹിറ്റായി മാറുകയായിരുന്നു. 2021-ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്.
ഫോണ്‍: 7034042576, 9188933752.