x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര സ്വ​കാ​ര്യ മേ​ഖ​ല​യെ ഇ​ല്ലാ​യ്മ ചെ​യ്യും


Published: June 21, 2026 04:14 AM IST | Updated: June 21, 2026 04:14 AM IST

പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി യി​ലെ സൗ​ജ​ന്യ യാ​ത്ര സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ പാ​ടേ തു​ട​ച്ചു നീ​ക്കു​ന്ന നി​ല​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​തെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്ടം നി​ക​ത്തു​ന്ന​ത​ട​ക്കം സം​ര​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കി​ലോമീ​റ്റ​റി​ന് 55 രൂ​പ​യാ​ണ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സൗ​ജ​ന്യ യാ​ത്ര മൂ​ലം ചി​ല റൂ​ട്ടു​ക​ളി​ൽ 50 ശ​ത​മാ​നം വ​രെ വ​രു​മാ​നം ന​ഷ്ട​മു​ണ്ടാ​കു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്‌​തി​രു​ന്ന​വ​രി​ൽ 60 ശ​ത​മാ​ന ത്തോ​ളം സ്ത്രീ ​യാ​ത്ര​ക്കാ​രാ​യി​രു​ന്നു. സൗ​ജ​ന്യ​യാ​ത്ര നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ഇ​പ്പോ​ൾ അ​ഞ്ച് ദി​വ​സം പി​ന്നി​ടു​മ്പോ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 80 ശ​ത​മാ​നം ബ​സ്സു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന ചെ​ല​വി​നു​ള്ള വ​രു​മാ​നം പോ​ലും ല​ഭി​ക്കു​ന്നി​ല്ല. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ മി​ക്ക ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട​താ​യി വ​രും.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​ൽ സിം​ഹ​ഭാ​ഗ​വും വ​രു​ന്ന​ത് ഡീ​സ​ലി​നാ​ണ്. അ​തി​നാ​ക​ട്ടെ ക​ഴി​ഞ്ഞ മാ​സം എ​ട്ട് രൂ​പ​യു​ടെ വ​ർ​ദ്ധ​ന​വ് ഉ​ണ്ടാ​യ​തു​വ​ഴി ദി​വ​സേ​ന 500 രൂ​പ​യു​ടെ അ​ധി​ക സാ​മ്പ​ത്തി​ക ഭാ​ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ത​ന്നെ​യു​മ​ല്ല ട​യ​ർ, റീ​ഗ്രേ​ഡിം​ഗ്, സ്പെ​യ​ർ പാ​ർ​ട്സ്, ഓ​യി​ൽ, ഓ​യി​ൽ ഉ​ത്പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും വ​ൻ വ​ർ​ദ്ധ​ന​വാ​ണ് വ​ന്നി​ട്ടു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കി​ലോ മീ​റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട​ക നി​ശ്ച​യി​ച്ച് വാ​ട​ക ഉ​ട​മ​യ്ക്ക് ന​ൽ​കി, വ​രു​മാ​നം മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യും അ​വ​ർ​ക്കു​ള്ള വേ​ത​നം ഉ​ട​മ ന​ൽ​കു​ക​യും ചെ​യ്യു​ക, ഇ​ന്ധ​ന​വും നി​കു​തി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ചെ​ല​വു​ക​ളും ഉ​ട​മ ത​ന്നെ വ​ഹി​ക്കു​ക, വാ​ഹ​ന​ത്തി​ന്‍റെ പെ​ർ​മി​റ്റ് കൈ​മാ​റ്റ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഉ​ട​മ​യെ നി​ല​നി​ർ​ത്തു​ക, സാ​മ്പ​ത്തി​ക വ​രു​മാ​നം അ​ടി​സ്ഥാ​ന​മാ​ക്കി താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക, എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ളി​ലും കൂ​ടി ഇ​ത് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് സ​ർ​ക്കാ​റി​ന് മു​മ്പി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തു​വ​ഴി ലോ​ക​ത്തി​ന് മാ​തൃ​ക​യാ​വു​ന്ന രീ​തി​യി​ലു​ള്ള ശ​ക്ത​മാ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​ത്സ​ര​ഓ​ട്ടം അ​വ​സാ​നി​ക്കു​ക​വ​ഴി റോ​ഡ​പ​ക​ട​ങ്ങ​ളും കു​റ​യും.​എ​ല്ലാ സ്വ​കാ​ര്യ,കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ഉ ​പ​യോ​ഗി​ക്കു​ന്ന​തി​ന് സാ​ധി​ക്കും, ബ​സു​ക​ൾ ത​മ്മി​ൽ സ​മ​യ​ത്തി​ന്‍റെ പേ​രി​ലും മ​റ്റു​മു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​കും-​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​മ​നോ​ജ് കു​മാ​ർ, ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സ്സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഷാ​ജി കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലാ​ലു മാ​ത്യു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.‌‌

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up