പ്രതീകാത്മക ചിത്രം
പിറവം: പിറവത്തുനിന്ന് പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പിറവം- ആനക്കട്ടി, കൂത്താട്ടുകുളം- ആലപ്പുഴ സര്‍വീസുകളാണ് അടുത്താഴ്ച മുതല്‍ ആരംഭിക്കുന്നത്.
പിറവം- ആനക്കട്ടി ഫാസ്റ്റ് പാസഞ്ചര്‍ രാവിലെ 5.50ന് പിറവത്തുനിന്ന് തിരിച്ച് ഉച്ചയ്ക്ക് 12ന് ആനക്കട്ടിയിലെത്തും. അഞ്ചല്‍പ്പെട്ടി, പാമ്പാക്കുട, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി, മണ്ണുത്തി ബൈപാസ്, പാലക്കാട്, മണ്ണാര്‍ക്കാട്, ആനക്കട്ടി വഴിയാണു റൂട്ട് ക്രമീകരണം. വൈകുന്നേരം നാലിന് ആനക്കട്ടിയില്നിന്നു തിരിച്ച് രാത്രി 10.30ന് പിറവത്ത് എത്തും.
കൂത്താട്ടുകുളം -കായംകുളം ഫാസ്റ്റ് പാസഞ്ചര്‍ രാവിലെ 5.35 ന് ആരംഭിച്ച് പിറവം, പെരുവ, ചേര്‍ത്തല, കൃപാസനം, ആലപ്പുഴ വഴി 10ന് കായംകുളത്ത് എത്തും. വൈകുന്നേരം നാലിന് ആലപ്പുഴയില്‍ നിന്ന് 4.30 ന് കൃപാസനം വഴി പിറവം- കൂത്താട്ടുകുളത്ത് 7.30 ന് എത്തുമെന്നും മന്ത്രി അറിയിച്ചു.
അതിനുപുറമേ, പിറവത്തുനിന്ന് ബംഗളുരുവിന് കെഎസ്ആര്‍ടിസി ബസ് ഓണത്തിന് സ്പെഷല്‍ സര്‍വീസ് നടത്തും. ബസ് നാളെ വൈകുന്നേരം പുറപ്പെട്ട് 25 ന് രാവിലെ എത്തും. അന്നുതന്നെ വൈകുന്നേരം ബംഗളുരുവില്‍നിന്ന് പുറപ്പെട്ട് 26 നു രാവിലെ പിറവത്ത് എത്തും. സര്‍വീസുകളുടെ ഉദ്ഘാടനം നാളെ രാവിലെ എട്ടിന് കൂത്താട്ടുകുളത്തും 9.30 പിറവത്തും മന്ത്രി നിര്‍വഹിക്കും.
Tags : NattuVishesham DistrictNews