x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​​ഡ് പോ​​സ്റ്റ്ഓ​​ഫീ​​സി​​ല്‍ കെ​​എ​​സ്‌​​യു​​വി​​ന്‍റെ മി​​ന്ന​​ല്‍ പ്ര​​തി​​ഷേ​​ധം

വെബ് ഡെസ്ക്
Published: July 22, 2026 11:49 PM IST | Updated: July 22, 2026 11:49 PM IST

കോ​​ട്ട​​യം ഹെ​​ഡ്പോ​​സ്റ്റ് ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ച​​പ്പോ​​ള്‍.

കോ​​ട്ട​​യം: രാ​​ജ്യ​​ത്തെ വി​​ദ്യാ​​ര്‍​ഥി പ്ര​​ക്ഷോ​​ഭ​​ങ്ങ​​ള്‍​ക്ക് ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചും രാ​​ഹു​​ല്‍ ഗാ​​ന്ധി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ദേ​​ശീ​​യ നേ​​താ​​ക്ക​​ള്‍​ക്കെ​​തി​​രാ​​യ പോ​​ലീ​​സ് ന​​ട​​പ​​ടി​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചും കെ​​എ​​സ് യു​​വി​​ന്‍റെ മി​​ന്ന​​ല്‍ പ്ര​​തി​​ഷേ​​ധം. ഉ​​ച്ച​​യ്ക്ക് 12ന് ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ന്‍. നൈ​​സാം, സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സെ​​ബാ​​സ്റ്റ്യ​​ന്‍ ജോ​​യ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​ത്തി​​യ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​നു​​ള്ളി​​ല്‍ ക​​യ​​റി കു​​ത്തി​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധി​​ച്ചു.

തു​​ട​​ര്‍​ന്ന് വാ​​തി​​ല്‍ പൂ​​ട്ടി കൊ​​ടി​​കു​​ത്തി​​യ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഹെ​​ഡ്പോ​​സ്റ്റ് ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ചു. ജീ​​വ​​ന​​ക്കാ​​രും ഇ​​ട​​പാ​​ടു​​കാ​​രും പൂ​​ട്ടി​​യി​​ട്ട പോ​​സ്റ്റ് ഓ​​ഫീ​​സി​​നു​​ള്ളി​​ല്‍ അ​​ക​​പ്പെ​​ട്ട​​തോ​​ടെ പോ​​ലീ​​സ് ഇ​​ട​​പെ​​ട്ട് പോ​​സ്റ്റ് ഓ​​ഫീ​​സ് തു​​റ​​ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ പ്ര​​തി​​രോ​​ധി​​ച്ചു. തു​​ട​​ര്‍​ന്ന് പോ​​ലീ​​സ് പ്ര​​വ​​ര്‍​ത്ത​​ക​​രെ അ​​റ​​സ്റ്റ് ചെ​​യ്തു നീ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​മീ​​ന്‍ ന​​ജീ​​ബ്, ജൈ​​ജി​​ന്‍ കെ. ​​ജോ​​ജി, കെ.​​എ​​സ്. അ​​മീ​​ര്‍ തു​​ട​​ങ്ങി​​യ പ്ര​​വ​​ര്‍​ത്ത​​ക​​രെ അ​​റ​​സ്റ്റ് ചെ​​യ്തു വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്കു മാ​​റ്റി. പി​​ന്നാ​​ലെ സ്റ്റേ​​ഷ​​നി​​ല്‍ എ​​ത്തി​​യ കോ​​ണ്‍​ഗ്ര​​സ്, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ന്മാ​​രു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​രം കെ​​എ​​സ്‌​​യു പ്ര​​വ​​ര്‍​ത്ത​​ക​​രെ ജാ​​മ്യ​​ത്തി​​ല്‍ വി​​ട്ടു.
ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​ബി​​ന്‍ ജേ​​ക്ക​​ബ്, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​ര്‍​ജ് പ​​യ​​സ്, റി​​ച്ചി സാം ​​ലൂ​​ക്കോ​​സ്, സ​​ക്കീ​​ര്‍ ചെ​​ങ്ങ​​മ്പ​​ള്ളി, അ​​ല​​ന്‍ പീ​​റ്റ​​ര്‍, ബി​​ന്‍റോ ജോ​​സ​​ഫ്, ദി​​യാ​​ന്‍, ജ​​യിം​​സ് ജോ​​സ​​ഫ്, ബി​​ലാ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Post Office

Recent News

Corehub Up