x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ലി​ൽ കു​റു​ന്പി​യു​ടെ 21 അംഗ കു​ടും​ബ​ത്തി​ന് വീ​ടാ​യി

വെബ് ഡെസ്ക്
Published: September 23, 2026 03:08 AM IST | Updated: September 23, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​റേ​ക്കാ​ട് ഉ​ന്ന​തി​യി​ൽ 21 അം​ഗ​ങ്ങ​ളു​മാ​യി ത​ക​ർ​ന്ന വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യാ​യ കു​റു​ന്പി​ക്ക് താ​ത്കാ​ലി​ക താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി നി​ല​ന്പൂ​ർ സം​യോ​ജി​ത പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന പ്രൊ​ജ​ക്‌ട് ഓ​ഫി​സ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്, കു​റു​ന്പി​ക്കും കു​ടും​ബ​ത്തി​നും മെ​ച്ച​പ്പെ​ട്ട താ​മ​സ സൗ​ക​ര്യം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്ക​ൽ ബീ​റ്റി​ൽ ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ച 20 സെ​ന്‍റ് വീ​തം ഭൂ​മി​യി​ൽ റോ​ഡ്, വൈ​ദ്യു​തി, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഒ​രു​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​വി​ടെ വീ​ട് നി​ർ​മാ​ണ​ത്തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റു​ന്പി​യു​ടെ വീ​ടി​ന് സ​മീ​പം കു​ട്ടി​മാ​തി എ​ന്ന​യാ​ളു​ടെ പേ​രി​ൽ അ​നു​വ​ദി​ച്ച 11/385 ന​ന്പ​ർ വീ​ട് താ​ത്കാ​ലി​ക​മാ​യി കു​റു​ന്പി​ക്കും കു​ടും​ബ​ത്തി​നും കൈ​മാ​റി​യ​ത്.

നി​ക്ഷി​പ്ത വ​ന​ഭൂ​മി​യി​ൽ പ​ട്ട​യം അ​നു​വ​ദി​ച്ച 570 കു​ടും​ബ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഭ​വ​ന നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

റോ​ഡ്, വൈ​ദ്യു​തി, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പ​നം ന​ട​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​ന്പൂ​ർ ഐ​ടി​ഡി​പി പ്രൊ​ജ​ക്‌ട് ഓ​ഫി​സ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ്രോ​ജ​ക്‌ട് ഓ​ഫി​സ​റും ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ഒ​രു​മാ​സ​ത്തി​ന​കം ക​മ്മി​ഷ​നെ അ​റി​യി​ക്ക​ണം. കു​റു​ന്പി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ സ്ഥി​ര​മാ​യ ഭ​വ​ന സൗ​ക​ര്യം അ​ടി​യ​ന്ത​ര​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Commission

Recent News

Corehub Up