x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റിപ്പുറം അപകടം അശ്രദ്ധയുടെ നേരനുഭവം പാതകളില്‍ ബസുകളുടെ മരണപ്പാച്ചില്‍

വെബ് ഡെസ്ക്
Published: July 27, 2026 03:56 AM IST | Updated: July 27, 2026 03:56 AM IST

കു​റ്റി​പ്പു​റം ദേ​ശീ​യ​പാ​ത​യി​ലെ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ ബ​സി​ന്‍റെ ബോ​ഡി നീ​ക്കം ചെ​യ്ത നി​ല​യി​ൽ.

മ​ല​പ്പു​റം: കു​റ്റി​പ്പു​റം ദേ​ശീ​യ​പാ​ത​യി​ലെ സ്വ​കാ​ര്യ ബ​സ് അ​പ​ക​ടം വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത് ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ല്‍ ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യി​ലേ​ക്കും മ​ത്സ​ര​യോ​ട്ട​ത്തി​ലേ​ക്കും. ഡി​ഫ​ന്‍​ഡ​ര്‍ എ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ടു​ള്ള അ​പ​ക​ടം വെ​റു​മൊ​രു യാ​ദൃ​ച്ഛി​ക​ത​യ​ല്ല, മ​റി​ച്ച് റൂ​ട്ടു​ക​ളി​ലെ സ​മ​യ​ക്ര​മ​ത്തി​ലെ അ​പാ​ക​ത​ക​ളും ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യും ഉ​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ച്ചു​ഴി​യു​ടെ നേ​ര്‍​ക്കാ​ഴ്ച​യാ​ണെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും പ​റ​യു​ന്നു.
കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ ജീ​വ​ന്‍ പൊ​ലി​യാ​നും 20ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കാ​നും ഇ​ട​യാ​ക്കി​യ അ​പ​ക​ടം ദീ​ര്‍​ഘ​ദൂ​ര ബ​സ് സ​ര്‍​വീ​സി​ലെ പോ​രാ​യ്മ​ക​ളാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​ശാ​സ്ത്രീ​യഡ്രൈ​വിം​ഗും
തൃ​ശൂ​ര്‍-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ദി​നം​പ്ര​തി നി​ര​വ​ധി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. മു​ന്‍​പി​ലു​ള്ള ബ​സി​നെ മ​റി​ക​ട​ക്കാ​നും ക​ള​ക്ഷ​ന്‍ കൂ​ട്ടാ​നു​മു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ലു​ക​ളും സ്പീ​ഡ് ലി​മി​റ്റു​ക​ളും കാ​റ്റി​ല്‍ പ​റ​ത്തു​ന്ന​ത് പ​തി​വ്.

മ​ത്സ​ര​യോ​ട്ടം
വ​ള​വു​ക​ളി​ലും ജ​ന​നി​ബി​ഡ​മാ​യ ക​വ​ല​ക​ളി​ലും പോ​ലു​മു​ള്ള അ​ശാ​സ്ത്രീ​യ​മാ​യ ഓ​വ​ര്‍​ടേ​ക്കി​ങ് പ​ല​പ്പോ​ഴും വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ക്കു​ന്നു.

റോ​ഡി​ലെഅ​പാ​ക​ത​ക​ള്‍
ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ സു​ര​ക്ഷാ ബോ​ര്‍​ഡു​ക​ള്‍ ഇ​ല്ലാ​ത്ത​തും, മ​ഴ​ക്കാ​ല​ത്ത് രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ളും അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു.


താ​ത്കാ​ലി​കപ​രി​ശോ​ധ​ന​ക​ള്‍
വ​ന്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്രം പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ക​യും, പി​ന്നീ​ട് കാ​ര്യ​ങ്ങ​ള്‍ പ​ഴ​യ​പ​ടി​യാ​കു​ക​യും ചെ​യ്യു​ന്ന അ​നു​ഭ​വ​മാ​ണ് മി​ക്ക​പ്പോ​ഴും.
പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​ന്ത​ര പ​രി​ശോ​ധ​ന​യി​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ പ​ല​പ്പോ​ഴും കാ​ര​ണ​മാ​കു​ന്നു.


സ്പീ​ഡ്ഗ​വർണ​റു​ക​ള്‍ ഇല്ല
നി​യ​മ​പ്ര​കാ​രം എ​ല്ലാ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ലും സ്പീ​ഡ് ഗ​വർണ​റു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ങ്കി​ലും, സ​ര്‍​വീ​സ് ന​ട​ത്തു​മ്പോ​ള്‍ ഇ​വ​യി​ല്‍ പ​ല​തും വി​ച്ഛേ​ദി​ച്ച നി​ല​യി​ലാ​ണ്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധി​ക്കാ​ത്ത​തും അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്നു.


പ​രി​ശോ​ധ​നശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആവശ്യം
കു​റ്റി​പ്പു​റം റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പം ഇ​തി​നു​മു​മ്പും നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത ത​ട​യാ​ന്‍ എ ​ഐ കാ​മ​റ നി​രീ​ക്ഷ​ണ​വും പോ​ലീ​സി​ന്റെ ഇ​ന്റ​ര്‍​സെ​പ്റ്റ​ര്‍ പ​രി​ശോ​ധ​ന​യും ക​ര്‍​ന​മാ​ക​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

കു​റ്റ​ക്കാ​രാ​യ ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Tags : NattuVishasham DistrictNews

Recent News

Corehub Up