x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി വി​ത​ര​ണം: വ്യാ​ജ റി​പ്പോ​ർ​ട്ടു​ണ്ടാ​ക്കി ത​ട​സ​പ്പെ​ടു​ത്തു​ന്നെ​ന്ന്


Published: June 22, 2026 10:54 PM IST | Updated: June 22, 2026 10:54 PM IST

രാ​ജാ​ക്കാ​ട്: ചി​ന്ന​ക്ക​നാ​ലി​ൽ ആ​ദി​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം വി​ത​ര​ണം ന​ട​ത്തേ​ണ്ട ഭൂ​മി, റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​ജ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​ക്കി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് പ​ട്ടി​ക വ​ർ​ഗ ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കാ​യി 2002 ൽ ​ചി​ന്ന​ക്ക​നാ​ലി​ൽ 1490 ഏ​ക്ക​ർ റ​വ​ന്യു ഭൂ​മി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​ണ്. ഇ​തി​ൽ 668 ഏ​ക്ക​ർ ഭൂ​മി വി​ത​ര​ണം ചെ​യ്തു.

ബാ​ക്കി​യു​ള്ള 822 ഏ​ക്ക​ർ ഭൂ​മി വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ വ്യാ​ജ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​ക്കി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ്. 2003ൽ ​പ​ട്ട​യം ന​ൽ​കി​യ 158 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് 23 വ​ർ​ഷ​മാ​യി​ട്ടും ഭൂ​മി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും ഉ​ണ്ട്.

റ​വ​ന്യു വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും ആ​ദി​വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച​തു​മാ​യ ചി​ന്ന​ക്ക​നാ​ൽ 301 ഉ​ന്ന​തി​യി​ലെ ആ​ദി​വാ​സി​ക​ളെ കു​ടി​യൊ​ഴി​പ്പി​ച്ച് ആ​ന​ത്താ​വ​ള​മാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ച് വ​ന​വി​ജ്ഞാ​പ​നം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി​യി​ലെ കൈ​യേ​റ്റ​ക്കാ​ർ​ക്കെ​തി​രേ​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ട്ടി​ക വ​ർ​ഗ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​യ്യ​പ്പ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​റാ​മ്മ ജോ​സ​ഫ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ സാ​മു​വ​ൽ, ക​മ്മി​റ്റി അം​ഗം ഓ​മ​ന മേ​ഴ്സി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : reports Nattuvishesham district news

Recent News

Corehub Up