x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​കീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 8, 2026 12:41 AM IST | Updated: September 8, 2026 12:41 AM IST

ജ​ന​കീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം

കോ​ട​ഞ്ചേ​രി: പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ കാ​ലാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും അ​തി​ന​നു​സ​രി​ച്ചു​ള്ള ദു​ര​ന്ത നി​വാ​ര​ണ​വും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ‘ജ​ന​കീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ' ഉ​ദ്ഘാ​ട​നം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു.​ജ​ന​ങ്ങ​ളെ കാ​ലാ​വ​സ്ഥ സാ​ക്ഷ​ര​രാ​ക്കു​ക എ​ന്ന​ത് കൂ​ടി​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.​

ജി​ല്ല​യി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ജ​ന​കീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണി​തെ​ന്നും, പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മാ​റ്റ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഭാ​വി വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ഇ​ത് വ​ഴി​കാ​ട്ടി​യാ​കു​മെ​ന്നും സം​ഘാ​ട​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​കു​ട്ടി ദേ​വ​സ്യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : weather NattuVishesham DistrictNews

Recent News

Corehub Up