എൽഡിഎഫ് ചെറുപുഴ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെറുപുഴ: എൽഡിഎഫ് ചെറുപുഴ പഞ്ചായത്ത്, ഡിവിഷൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ചെറുപുഴ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് പ്രഖ്യാപനം നടത്തിയത്. ടി.ഐ. മധുസൂദനൻ എംഎൽഎ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ഡെന്നി കാവാലം അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി സ്ഥാനാർഥികളെ പരിചയപ്പെടുത്തി. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികൾ കൺവൻഷനിൽ പങ്കെടുത്തു. എൽഡിഎഫ് ചെറുപുഴ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ സ്ഥാനാർഥികൾ:
എ.വി. ലേജു (ജില്ലാ പഞ്ചായത്ത്, കരിവെള്ളൂർ ഡിവിഷൻ), കെ.കെ. ജോയി (പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, പ്രാപ്പോയിൽ ഡിവിഷൻ), ബിജി തോമസ് (പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, പുളിങ്ങോം ഡിവിഷൻ), പി. നളിനി (പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, പാടിയോട്ടുചാൽ ഡിവിഷൻ).
പഞ്ചായത്ത് സ്ഥാനാർഥികൾ:
വാർഡ് 1. ഷിന്റോ തോമസ്, 2. പി.സി. സുജാത, 3. ടി.വി. പ്രിയേഷ്, 4. കെ.സി. ലക്ഷ്മണൻ, 5. ഏലിയാമ്മ തോമസ്, 6. ജോബി ഷൈബി, 7. ശ്രുതി രാജേഷ്, 8. മേരി മാത്യു, 9. ഷാന്റി കലാധരൻ, 10. ജോയിസ് പുത്തൻപുര, 11. പി.ജെ. ജോസ്, 12. ടി.കെ. ബീന, 13. വി.ജി. ശ്രീനിവാസൻ, 14. മഞ്ജു വിനോദ്, 15. സീമ മുകുന്ദൻ, 16. പി.വി. വിജയൻ, 17. രാജു മൂലേക്കാട്ടിൽ), 18. കെ. ദാമോദരൻ മാസ്റ്റർ, 19 സി. റീന, 20. പി. സന്തോഷ്.
സിപിഎം 14 വാർഡുകളിലും കേരള കോൺഗ്രസ് -എം അഞ്ച് വാർഡുകളിലും (ഒന്ന്, ആറ്, ഏഴ്, 10, 11) പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പുളിങ്ങോം ഡിവിഷനിലും മൽസരിക്കും. സിപിഐ ഒരു വാർഡിൽ (വാർഡ് അഞ്ച്) മൽസരിക്കും.