x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ൺ​സി​ൽ ബ​ഹി​ഷ്ക​രി​ച്ചു


Published: May 13, 2026 01:11 AM IST | Updated: May 13, 2026 01:11 AM IST

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ചേ​മ്പ​റി​നു മു​ന്പിൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കു​ന്നു.

ചാ​ല​ക്കു​ടി: ടൗ​ണി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു. ടൗ​ണി​ലെ ഗ​താ​ഗ​ത​പ​രി​ഷ്ക​ര​ണം പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

നി​ല​വി​ലെ കൗ​ൺ​സി​ൽ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി അ​ഞ്ചു​മാ​സം പി​ന്നി​ട്ടി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം​കാ​ണാ​ൻ ഫ​ല​പ്ര​ദ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ ഇ​ട​പെ​ട​ലു​ക​ളും പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി.

ചാ​ല​ക്കു​ടി​യു​ടെ ഗ​താ​ഗ​ത സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ​മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന​തെ​ന്നും സ​മ​ഗ്ര​പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നും എ​ൽ​ഡി​എ​ഫ് ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ജി​ൽ ആ​ന്‍റ​ണി ആ​രോ​പി​ച്ചു. ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര​പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വംന​ൽ​കു​മെ​ന്നും ജി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു.

കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ​നി​ന്ന് പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​യ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ചെ​യ​ർ​പേ​ഴ്സ​ന്‍റെ മു​റി​ക്ക് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​ര​വും ന​ട​ത്തി. ജി​ൽ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്ത സ​മ​ര​ത്തി​ൽ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, വി​ൽ​സ​ൺ പാ​ണാ​ട്ട​പ്പ​റ​മ്പി​ൽ, വി.​ജെ. ജോ​ജി, നി​ധി​ൻ പു​ല്ല​ൻ പ്ര​സം​ഗി​ച്ചു.

Tags : LDF members nattuvishesham local news

Recent News

Corehub Up