x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഡ​റു​ടെ തൃ​ശൂ​രി​നു പ്ര​ത്യേ​ക ക​രു​ത​ൽ: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: June 17, 2026 02:00 AM IST | Updated: June 17, 2026 02:00 AM IST

തൃ​ശൂ​ർ: ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ ജി​ല്ല​യാ​യ തൃ​ശൂ​രി​ന് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ക​രു​ത​ൽ ന​ൽ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭാ​വി​യി​ൽ സ​ന്പൂ​ർ​ണ​മാ​യ വി​ജ​യ​ത്തി​ലേ​ക്കു ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​നെ പി​ടി​ച്ചു​യ​ർ​ത്താ​നു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്കു മു​ൻ​നി​ര​യി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ ജോ​സ​ഫ് ടാ​ജ​റ്റ് ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

നേ​താ​ക്ക​ളാ​യ ഒ. ​അ​ബ്ദു​റ​ഹ്‌​മാ​ൻ​കു​ട്ടി, എം.​പി. വി​ൻ​സെ​ന്‍റ്, ജോ​സ് വ​ള്ളൂ​ർ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, കെ.​വി. ദാ​സ​ൻ, സു​നി​ൽ അ​ന്തി​ക്കാ​ട്, ജോ​ണ്‍ ഡാ​നി​യ​ൽ, എ. ​പ്ര​സാ​ദ്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത്, കെ.​കെ. ബാ​ബു, വി. ​സു​രേ​ഷ് കു​മാ​ർ, സി​ജോ ക​ട​വി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Ramesh Chennithala Nattuvishesham District News

Recent News

Corehub Up