x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാം കൃ​ഷി​ക്ക് ഇ​ല​ക​രി​ച്ചി​ൽ ഭീ​ഷ​ണി; ക​ർ​ഷ​ക​ർ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: September 11, 2026 10:25 PM IST | Updated: September 11, 2026 10:25 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ ര​ണ്ടാം കൃ​ഷി ഇ​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ബാ​ക്‌​ടീ​രി​യ​ൽ ഇ​ല​ക​രി​ച്ചി​ൽ രോ​ഗം വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേശ​വു​മാ​യി ക​ള​ർ​കോ​ട്ടെ സം​സ്ഥാ​ന കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം.

കാ​റ്റ്, ജ​ല​സേ​ച​നം, രോ​ഗ​ബാ​ധി​ത​മാ​യ ഇ​ല​ക​ൾ ത​മ്മി​ലു​ര​സ​ൽ എ​ന്നി​വ​യി​ലൂ​ടെ അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​ത്തി​നെ​തി​രേ പ്രാ​രം​ഭ​ദശ​യി​ൽ ത​ന്നെ പാ​ട​ശേ​ഖ​ര അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

നി​യ​ന്ത്ര​ണമാ​ർ​ഗ​ങ്ങ​ൾ

ചാ​ണ​ക പ്ര​യോ​ഗ​വും
ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും

പ​ച്ച​ച്ചാ​ണ​കം കി​ഴി​കെ​ട്ടി വെ​ള്ളം വ​രു​ന്ന ഭാ​ഗ​ത്തി​ടു​ക​യോ ചാ​ണ​ക സ്ല​റി ക​ണ്ട​ത്തി​ൽ ഒ​ഴി​ക്കു​ക​യോ ചെ​യ്യു​ക. അ​ല്ലെ​ങ്കി​ൽ ഏ​ക്ക​റി​ന് ര​ണ്ടു കി​ലോ ഗ്രാം ​എ​ന്ന തോ​തി​ൽ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ മ​സ്ളി​ൻ തു​ണി​യി​ൽ കി​ഴി​കെ​ട്ടി വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വ​യ്ക്കു​ക.

രാ​സ പ്ര​യോ​ഗം
രോ​ഗ​ത്തി​​ന്‍റെ പ്രാ​രം​ഭഘ​ട്ട​ത്തി​ൽ ബ്രോ​ണോ​പോ​ൾ നൂ​റുശ​ത​മാ​ന​വും (5 ഗ്രാം/10 ​ലി​റ്റ​ർ വെ​ള്ള​ത്തി​ൽ) മൂ​ന്നു മി​ല്ലി പ​ശ (ഫി​ൽ​വെ​റ്റ്/​ടീ​പോ​ൾ) ചേ​ർ​ത്ത് മു​ക​ളി​ല​ക​ൾ ന​ന്നാ​യി ന​ന​യ​ത്ത​ക്ക​വി​ധം ത​ളി​ക്കു​ക. രോ​ഗം കൂ​ടു​ത​ൽ വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ, 10 ലി​റ്റ​ർ വെ​ള്ള​ത്തി​ന് ര​ണ്ടു ഗ്രാം ​സ്ട്ര​പ്റ്റോ​സൈ​ക്ലി​ൻ, മൂ​ന്നു ഗ്രാം ​കോ​പ്പ​ർ ഓ​ക്സീ​ക്ലോ​റൈ​ഡ്, മൂ​ന്നു മി​ല്ലി പ​ശ എ​ന്നി​വ ചേ​ർ​ത്ത് ത​ളി​ക്കാം.

ജൈ​വരീ​തി
ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സ് ഫ്ലൂ​റ​സെ​ൻ​സ് അ​ല്ലെ​ങ്കി​ൽ 20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സ്, 20 ഗ്രാം ​ബാ​സി​ല​സ് സ​ബ്‌​റ്റി​ലി​സ് എ​ന്നി​വ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ പ​ശ ചേ​ർ​ത്ത് (10 ലി​റ്റ​റി​ന് മൂ​ന്നു മി​ല്ലി) ത​ളി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്.

മ​റ്റ് മു​ൻ​ക​രു​ത​ലു​ക​ൾ
പൊ​ട്ടാ​സ്യം, സി​ലി​ക്ക എ​ന്നി​വ​യു​ടെ പ്ര​യോ​ഗ​വും (13:0:45 ത​ളി​വ​ളം 100 ഗ്രാം, 25 ​മി​ല്ലി സി​ലി​ക്ക, 4 മി​ല്ലി പ​ശ/10 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ) ഇ​ട​യ്ക്കി​ടെ വെ​ള്ളം വ​റ്റി​ച്ചുകൊ​ടു​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കും.

മു​ഞ്ഞ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ മു​ന്ന​റി​യി​പ്പ്

ജി​ല്ല​യി​ൽ ത​ക​ഴി, അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, നെ​ടു​മു​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​ക​ളി​ൽ മു​ഞ്ഞ​യു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കൃ​ഷി ഓ​ഫീ​സ​ർ​മാ​രു​ടെ​യോ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യോ നി​ർ​ദേ​ശ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ മു​ഞ്ഞ​യ്‌​ക്കെ​തി​രേ കീ​ട​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്താ​ൻ പാ​ടി​ല്ല.

സം​ശ​യ​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര്, കൃ​ഷി​ഭ​വ​ൻ പ​രി​ധി, ഫോ​ൺ ന​മ്പ​ർ എ​ന്ന ക്ര​മ​ത്തി​ൽ:

കെ. ​രാ​ഹു​ൽ-​ത​ക​ഴി-9633815621, എം. ​രാ​ജ്മോ​ഹ​ൻ-​നെ​ടു​മു​ടി-8547865338, എ​സ്. സി​ന്ധു-​ആ​ല​പ്പു​ഴ, മ​ണ്ണ​ഞ്ചേ​രി, മാ​രാ​രി​ക്കു​ളം-7034342115, എ​സ്. സു​നി​ത-​ക​രു​വാ​റ്റ-8281032167, എം.​ആ​ർ. ര​ജി​ത​കു​മാ​രി-​അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത്-9747731783, എ. ​ആ​ശാ​മോ​ൾ-​കൈ​ന​ക​രി-9961392082, ടി.​ബി. ശ്രീ​നാ​ഥ്-​നീ​ലം​പേ​രൂ​ർ, ച​മ്പ​ക്കു​ളം-9567819958, എം. ​ഗൗ​ത​മി​ദേ​വി-​പു​ന്ന​പ്ര നോ​ർ​ത്ത്, പു​ന്ന​പ്ര സൗ​ത്ത്-9074306585.

Tags : NattuVishesham DistricteNews

Recent News

Corehub Up