x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ​യ​ങ്ങ​ൾ​ക്ക് ചി​റ​ക് ന​ൽ​കാം..!

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 27, 2026 12:13 AM IST | Updated: September 27, 2026 12:13 AM IST

സ​ങ്ക​ൽ​പ് പ​ദ്ധ​തി​യു​ടെ ലോ​ഗോ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ്ര​കാ​ശ​നം ചെ​യു​ന്നു.

ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​നും പു​തി​യ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി യു​വ​ജ​ന​ങ്ങ​ള്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും പ​ദ്ധ​തി​യൊ​രു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം.

സ​ങ്ക​ല്‍​പ് പ​ദ്ധ​തി​യി​ലൂ​ടെ യു​വാ​ക്ക​ളു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ​ക്ക് ചി​റ​ക് ന​ൽ​കാ​നും പ്രൊ​ജ​ക്ട് പ്ര​സ​ന്‍റേ​ഷ​നി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കാ​നും അ​വ​സ​രം ന​ൽ​കു​ക​യാ​ണ്.

കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ടൂ​റി​സം, ക​യ​ര്‍, മാ​ലി​ന്യ സം​സ്‌​ക​ര​ണം, ഫു​ഡ് പ്രോ​സ​സിം​ഗ്, ഐ ​ടി തു​ട​ങ്ങി​യ​വ​യാ​ണ് മു​ൻ​ഗ​ണ​ന മേ​ഖ​ല​ക​ൾ. സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 45 വ​യ​സ് വ​രെ ഉ​ള്ള​വ​ര്‍​ക്കും പ​ദ്ധ​തി​യി​ൽ ഒ​ക്ടോ​ബ​ര്‍ 11 വ​രെ https://alapp uzha.nic.in/en/sankalp-registr ation-form/ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ആ​ല​പ്പു​ഴ​യു​ടെ നാ​ളെ​യു​ടെ വി​ക​സ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും വ​രു​മാ​നമാ​ര്‍​ഗം ആ​ര്‍​ജി​ക്കാനും ജി​ല്ല​യി​ലെ യു​വ​ത​ല​മു​റ​യ്ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ചൊ​രു അ​വ​സ​ര​മാ​ണി​ത്.

യു​വ​ജ​ന​ങ്ങ​ൾ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up