x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ന്ന​ല്‍ പ​രി​ശോ​ധ​ന; 40 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി


Published: June 22, 2026 05:32 AM IST | Updated: June 22, 2026 05:32 AM IST

ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ രാ​ത്രി​കാ​ല ത​ട്ടു​ക​ട​ക​ള്‍, ഷ​വ​ര്‍​മ കേ​ന്ദ്ര​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, ജ്യൂ​സ് സ്റ്റാ​ളു​ക​ള്‍ എ​ന്നി​വ​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ട് സ്‌​ക്വാ​ഡു​ക​ളാ​യി 84 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച 36 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

22 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യി​ടു​ക​യും വൃ​ത്തി​ഹീ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച 18 സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.

ലാ​ബ് പ​രി​ശോ​ധ​ന​ക്കാ​യി 30 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം അ​സി. ക​മീ​ഷ​ണ​ര്‍ ബി​ബി മാ​ത്യു അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up