ലയൺസ് ക്ലബ്ല് കിറ്റ് വിതരണം നടത്തിയപ്പോൾ
പൂഞ്ഞാർ: ഉരുൾപൊട്ടൽ മൂലം നാശനഷ്ടങ്ങൾ സംഭവിച്ച പയ്യാനിത്തോട്ടം, ഇടമല, കൈപ്പള്ളി, പെരിങ്ങുളം മേഖലകളിലെ 40 കുടുംബങ്ങൾക്ക് ലയൺസ് ക്ലബ്ബുകളുടെ കൈത്താങ്ങ്. ലയൺസ് ക്ലബ് പൂഞ്ഞാർ, അരുവിത്തുറ എന്നിവയുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ ഉദ്ഘാടനം ചെയ്തു.പൂഞ്ഞാർ ലയൺസ് ക്ലബ് പ്രസിഡന്റ് എം. എം. സജി അധ്യക്ഷത വഹിച്ചു.കൈപ്പള്ളി പള്ളി വികാരി ഫാ. ജോബിൻ പുളിന്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ക്ലിന്റ് അരീപ്ലാക്കൽ,ബീന മധുമോൻ, അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേൽ,ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം പൂഞ്ഞാർ ലയൺസ് ക്ലബ് സെക്രട്ടറി സുശീൽ കുമാർ വാർഡ് മെമ്പർ ജോളിച്ചൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : Lions Club NattuVishasham DistrictNews