x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

വെബ് ഡെസ്ക്
Published: July 23, 2026 04:01 AM IST | Updated: July 23, 2026 04:01 AM IST

പാ​ണ്ടി​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

പാ​ണ്ടി​ക്കാ​ട്: പാ​ണ്ടി​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല ഏ​ൽ​ക്കു​ന്ന ച​ട​ങ്ങ് പാ​ണ്ടി​ക്കാ​ട് വി​ടി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. വ​ള​പ്പി​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എം​ഡി​യും ലാ​ൻ​ഡ്സ് ക്ല​ബ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ൾ​ട്ടി​പ്പി​ൾ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ജ​യിം​സ് പോ​ൾ വ​ള​പ്പി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് കാ​സിം പ​ണി​ക്ക​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യിം​സ് മ​ഞ്ഞാ​ടി​യി​ൽ സ്വാ​ഗ​ത​വും ക്ല​ബ് സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ൻ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ല​യ​ണ്‍​സ് ഡി​സ്ട്രി​ക്‌ട് ത്രീ ​വ​ണ്‍ എ​യ്റ്റ് ഡി ​വ​ണ്‍ കോ​ർ കാ​ബി​ന​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ മു​ട്ട​ത്ത്, പ്ര​സാ​ദ്, നാ​രാ​യ​ണ​നു​ണ്ണി, ടോം ​ഐ​സ​ക്, സി​ബി വ​യ​ലി​ൽ, റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​യ​ണ്‍ നാ​രാ​യ​ണ​ൻ​കു​ട്ടി, സു​രേ​ഷ്, ഏ​രി​യാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ റോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്ക​ലും ജയിം​സ് പോ​ൾ വ​ള​പ്പി​ല നി​ർ​വ​ഹി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഡോ.​ അ​ജ​യ് രാ​ഘ​വ​നും സെ​ക്ര​ട്ട​റി​യാ​യി എം.​എ. വി​റ്റാ​ജും ട്ര​ഷ​റാ​യി വി.​എ​സ്. ജോ​സ​ഫും ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൽ രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി.

Tags : Lions Club NattuVishasham DistrictNews

Recent News

Corehub Up