x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ല​യ​ൺ​സ് ക്ല​ബ് ധ​ന​സ​ഹാ​യം നൽകി

വെബ് ഡെസ്ക്
Published: August 8, 2026 04:22 AM IST | Updated: August 8, 2026 04:22 AM IST

ആ​ർ. രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ഭ​ദ്ര​ദീ​പം ല​യ​ൺ​സ് ക്ല​ബ് പാ​ടി​യോ​ട്ടു​ചാ​ലി​ന്‍റെ ധ​ന​സ​ഹാ​യം ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജീ​വ് ജ​യിം​സ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് കൈ​മാ​റു​ന്നു.

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ പ്ര​ള​യ ദു​ര​ന്ത​ത്തി​നി​ട​യി​ൽ സ്വ​ന്തം ലൈ​ഫ് ജാ​ക്ക​റ്റ് ഊ​രി ന​ൽ​കി മ​റ്റൊ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജീ​വ​ൻ വെ​ടി​യേ​ണ്ടി വ​ന്ന ആ​ർ. രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ഭ​ദ്ര​ദീ​പം ല​യ​ൺ​സ് ക്ല​ബ് പാ​ടി​യോ​ട്ടു​ചാ​ൽ ധ​ന​സ​ഹാ​യം കൈ​മാ​റി. 25,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് കു​ടും​ബ​ത്തി​നു കൈ​മാ​റി​യ​ത്. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ദ്ര​ദീ​പം ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റും ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജീ​വ് ജെ​യിം​സ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് തു​ക കൈ​മാ​റി.

ക​ഴി​ഞ്ഞ 60 വ​ർ​ഷ​ത്തി​നി​ട​യി​ൽ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ക​ണ്ട ഏ​റ്റ​വും വ​ലി​യ ഈ ​ദു​ര​ന്ത​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന മു​ന്നൂ​റോ​ളം ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള​വും മ​രു​ന്നും വ​സ്ത്ര​ങ്ങ​ളും എ​ത്തി​ച്ചു ന​ൽ​കി മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Lions Club

Recent News

Corehub Up