x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം


Published: January 27, 2026 11:45 PM IST | Updated: January 27, 2026 11:45 PM IST

ല​യ​ൺ​സ് ഡി​സ്ട്രി​ക്റ്റ് 318 സി ​മു​ഹ​മ്മ​യു​ടെ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ല​യ​ൺ കെ.ബി. ഷൈ​ൻ​കു​മാ​ർ നി​ർ​വഹി​ക്കു​ന്നു.

മു​ഹ​മ്മ: ല​യ​ൺ​സ് ഡി​സ്ട്രി​ക്റ്റ് 318 സി ​മു​ഹ​മ്മ​യു​ടെ വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ല​യ​ൺ കെ.ബി. ഷൈ​ൻ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്. ഗ​ണേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. കൊ​ച്ചൗ​സേ​ഫ് ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ച​ട​ങ്ങി​ൽ കൈ​മാ​റി.

വീ​ൽ​ചെ​യ​ർ വി​ത​ര​ണം ഡി​സ്ട്രി​ക്റ്റ് കാ​ബി​ന​റ്റ് ട്ര​ഷ​റ​ർ വ​ർ​ഗീ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. പ്ര​ദേ​ശ​ത്തെ ഹ​രി​ത ക​ർ​മ സേ​ന​യി​ലെ വ​നി​ത​ക​ളെ ച​ട​ങ്ങി​ൽ ഡി​സ്ട്രി​ക്റ്റ് എ​ൻ​വി​റോ​ൺ​മെ​ന്‍റ് സെ​ക്ര​ട്ട​റി സി​ന്ധു ദി​ന​രാ​ജ് ആ​ദ​രി​ച്ചു. പീ​സ് പോ​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ചീ​ഫ് പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ജോ​സ് മം​ഗ​ലി നി​ർ​വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ടി. ​ജ​യ​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. റീ​ജൺ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ജി, സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. പ്രി​യ അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലേ​ഡീ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ്രീ​ത സാ​നു ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പു​തി​യ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.

Tags : Lions Club nattuvishesham local news

Recent News

Corehub Up