ലയൺസ് ക്ലബുകളുടെ സോൺ സംഗമം സോൺ ചെയർപേഴ്സൺ മഞ്ജു മധുവും ക്ലബ് പ്രസിഡന്റുമാരും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: ലയൺസ് ക്ലബ് സോൺ രണ്ടിലെ ക്ലബുകളുടെ യോഗം സോൺ ചെയർപേഴ്സൺ മഞ്ജു മധു, ക്ലബ് പ്രസിഡന്റുമാരായ ബോബൻ ജോസഫ്, മാത്യു ജോസഫ് തോണിക്കൽ, ബിന്നി മാത്യു, വി.വി. ബിനോയി, എൻ.ഡി. വിൻസെന്റ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറിമാരായ റോയി ജോസഫ്, ജി. അഭിലാഷ്, സെബാസ്റ്റ്യൻ കൊള്ളിയിൽ, ടോണി തോമസ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുളള സോൺ അവാർഡുകൾ സോൺ ചെയർപേഴ്സൺ മഞ്ജു മധു വിതരണം ചെയ്തു. ഡിസ്ട്രിക് സെക്രട്ടറി ബെന്നി ജോൺ നേതൃത്വ മികവിന് മഞ്ജു മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡിസ്ട്രിക് അഡ്വൈസർ കെ.പി.എ. സിദ്ദിഖ്, റീജണൽ ചെയർമാൻ എൻ.ജെ. ജോസഫ്, ക്ലബ് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾക്ക് ഡോ. ജിനോ ഗോപാൽ, അജിത് തോമസ്, ജിഷ സജി എന്നിവർ നേതൃത്വം നൽകി.
Tags : Lions Club nattuvishesham local news