x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബു​ക​ൾ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ തി​രു​ത്ത​ൽ ശ​ക്തി: ജോ​സ് കെ. ​മാ​ണി എംപി

വെബ് ഡെസ്ക്
Published: July 6, 2026 10:22 PM IST | Updated: July 6, 2026 10:22 PM IST

പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി നി​ർ​വ​ഹി​ക്കു​ന്നു.

പൈ​ക: നാ​ടി​ന്‍റെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ തി​രു​ത്ത​ൽ ശ​ക്തി​യാ​യി ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് പൈ​ക സെ​ൻ​ട്ര​ൽ മാ​റി​യെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് മാ​ത്ത​ച്ച​ൻ ന​രി​തൂക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ർ​ട്ടി​ൻ ഫ്രാ​ൻ​സി​സ്, ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ ല​യ​ൺ ഉ​ണ്ണി കു​ള​പ്പു​റം, സോ​ൺ ചെ​യ​ർ​മാ​ൻ സേ​തു ന​ട​രാ​ജ​ൻ, പൈ​ക ല​യ​ൺ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി പാം​ബ്ലാ​നി, പൈ​ക ഇം​പാ​ക്ട് ല​യ​ൺ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് ജോ​സ​ഫ്, മു​ണ്ട​ക്ക​യം പ്ര​സി​ഡ​ന്‍റ് ലാ​ലി​റ്റ് ത​ക​ടി​യേ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി പ്ര​സി​ഡ​ന്‍റ് ജി​യോ കാ​ലാ​പ​റ​മ്പി​ൽ, ഇ​ള​ങ്ങു​ളം ല​യ​ൺ​സ് പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൺ പ​ന​ച്ചി​ക്ക​ൽ, ജോ​സു​കു​ട്ടി ഞാ​വ​ള്ളി​ക്കു​ന്നേ​ൽ, അ​വി​രാ​ച്ച​ൻ കോ​ക്കാ​ട്ട്, ജോ​ണി പ​ന​ച്ചി​ക്ക​ൽ, വി​ൽ​സ​ൺ പ​തി​പ്പ​ള്ളി, സോ​ജ​ൻ തൊ​ടു​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ കാ​ൻ​സ​ർ, ഹൃ​ദ​യ, വൃ​ക്ക രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ജോ​സ് കെ. ​മാ​ണി എം​പി നി​ർ​വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജി​ജോ​മോ​ൻ ചി​ല​മ്പി​ക്കു​ന്നേ​ൽ-പ്ര​സി​ഡ​ന്‍റ്, ജി​യോ പു​ന്നൂ​സ്-സെ​ക്ര​ട്ട​റി, ഐ​വി​ൻ മി​മ്പ​നാ​ൽ-ട്ര​ഷ​റ​ർ, സാ​ജ​ൻ തൊ​ടു​ക-അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു.

Tags : Lions Clubs Nattuvishesham District News

Recent News

Corehub Up