ലയൺസ് ക്ലബ് ഓഫ് വഴിത്തല ഭാരവാഹികളുടെ സ്ഥാനാരോഹണം
വഴിത്തല: ലയൺസ് ക്ലബ് ഓഫ് വഴിത്തലയുടെ ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ചീഫ് വിപ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ഇന്റർനാഷണൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ രാജൻ എൻ. നമ്പൂതിരി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. ഫ്രാൻസിസ് ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി ക്ലമെന്റ് ഇമ്മാനുവൽ, സെക്രട്ടറിയായി ബോബി ജോസഫ് കാവനാൽ, ട്രഷററായി സണ്ണി എം. ജോസഫ് മീനംകുന്നേൽ എന്നിവർ സ്ഥാനമേറ്റു. സ്നേഹ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം അമേരിക്കൻ മലയാളി ടോമി മ്യാൽക്കരപ്പുറത്തിൽനിന്ന് ആദ്യ സംഭാവന വാങ്ങി അപു ജോൺ ജോസഫ് നിർവഹിച്ചു.
Tags : Lions Nattuvishesham DistrictNews