x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ജി​ല്ലാ ക്യാ​മ്പു​ക​ള്‍​ക്ക് ഇ​ന്നു​തു​ട​ക്കം


Published: February 7, 2026 02:09 AM IST | Updated: February 7, 2026 02:09 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ചൊ​വ്വ​യി​ലെ റോ​വ​റു​ക​ളെ ഭൂ​മി​യി​ലി​രു​ന്ന് നി​യ​ന്ത്രി​ക്കു​ന്ന അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ മാ​തൃ​ക​യി​ല്‍ വി​ദൂ​ര​നി​യ​ന്ത്രി​ത റോ​വ​ര്‍ നി​ര്‍​മാ​ണ​മു​ള്‍​പ്പ​ടെ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ജി​ല്ലാ​ത​ല സ​ഹ​വാ​സ് ക്യാ​മ്പ് ഇ​ന്നും നാ​ളെ​യും കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കും.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (കൈ​റ്റ്) സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പി​ല്‍ ഐ​ഒ​ടി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​മ്മി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന എം​ക്യു​ടി​ടി പ്രോ​ട്ടോ​കോ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ടി​ക​ള്‍ റോ​വ​റു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഗ്ര​ഹ​ങ്ങ​ള്‍, ഖ​നി​ക​ള്‍, മാ​ന്‍​ഹോ​ളു​ക​ള്‍ തു​ട​ങ്ങി മ​നു​ഷ്യ​ര്‍​ക്ക് എ​ത്താ​ന്‍ പ്ര​യാ​സ​മു​ള്ള ഇ​ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന വി​ദൂ​ര​നി​യ​ന്ത്രി​ത റോ​വ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​ന്‍ കു​ട്ടി​ക​ള്‍ ഇ​തി​ലൂ​ടെ പ​രി​ശീ​ല​നം നേ​ടു​ന്നു. കൈ​റ്റ് പു​തു​താ​യി സ്‌​കൂ​ളു​ക​ൾ​ക്ക് ന​ല്‍​കു​ന്ന ഇ​എ​സ്പി 32 മൈ​ക്രോ ക​ണ്‍​ട്രോ​ള​ര്‍ ഉ​ള്‍​പ്പെ​ട്ട അ​ഡ്വാ​ന്‍​സ്ഡ് റോ​ബോ​ട്ടി​ക് കി​റ്റു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പ​ദ്ധ​തി​യി​ലെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി സ​ബ്ജി​ല്ലാ ക്യാ​മ്പു​ക​ളി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 78 കു​ട്ടി​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക്യാ​മ്പി​ല്‍ പ്രോ​ഗ്രാ​മിം​ഗ്, ആ​നി​മേ​ഷ​ന്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​ന​മാ​ണ് കു​ട്ടി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. ഐ​ഒ​ടി (ഇ​ന്‍റ​ര്‍​നെ​റ്റ് ഓ​ഫ് തിം​ഗ്‌​സ്), റോ​ബോ​ട്ടി​ക്‌​സ് തു​ട​ങ്ങി​യ ആ​ധു​നി​ക കം​പ്യൂ​ട്ടിം​ഗ് സ​ങ്കേ​ത​ങ്ങ​ളി​ല്‍ താ​ത്പ​ര്യ​ത്തെ ഉ​ണ​ര്‍​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ പ്രോ​ഗ്രാ​മിം​ഗ് മേ​ഖ​ല​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ന്നു.

മൊ​ബൈ​ല്‍ ആ​പ്പ് നി​ര്‍​മാ​ണം, ഐ​ഒ​ടി നി​യ​ന്ത്രി​ത റോ​ബോ​ട്ടി​ക് ഉ​പ​ക​ര​ണ​ങ്ങ​ളാ​യ സ്മാ​ര്‍​ട്ട് എ​ല്‍​ഇ​ഡി, സ്മാ​ര്‍​ട്ട് റോ​വ​ര്‍ ഡി​വൈ​സ് തു​ട​ങ്ങി​യ​വ ത​യാ​റാ​ക്കു​ന്ന വി​ധം വി​ശ​ദീ​ക​രി​ക്കും.

വ​സ്തു​ക്ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും അ​വ​യു​ടെ ത്രി​മാ​ന രൂ​പം കം​പ്യൂ​ട്ട​റി​ല്‍ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള ശേ​ഷി വ​ള​ര്‍​ത്തു​ക​യാ​ണ് ആ​നി​മേ​ഷ​ന്‍ മേ​ഖ​ല​യി​ലെ പ​രി​ശീ​ല​നം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ത്രി​മാ​ന ആ​നി​മേ​ഷ​ന്‍ നി​ര്‍​മാ​ണ​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യ മോ​ഡ​ലിം​ഗ്, ടെ​ക്സ്റ്റിം​ഗ്, ലൈ​റ്റിം​ഗ്, കാ​മ​റ അ​റേ​ഞ്ച്‌​മെ​ന്‍റ്, റി​ഗിം​ഗ്, സൗ​ണ്ട് മി​ക്‌​സിം​ഗ് എ​ന്നി​വ കു​ട്ടി​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്നു. ഗെ​യി​മിം​ഗ്, ആ​നി​മേ​ഷ​ന്‍ രം​ഗ​ത്ത് ആ​ഗോ​ള​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ബ്ലെ​ന്‍​ഡ​ര്‍ എ​ന്ന സ്വ​ത​ന്ത്ര ആ​നി​മേ​ഷ​ന്‍ സോ​ഫ്റ്റ്‌​വേ​റാ​ണ് പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കൈ​റ്റ് സി​ഇ​ഒ കെ.​അ​ന്‍​വ​ര്‍ സാ​ദ​ത്ത് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള അ​ഡ്വാ​ന്‍​സ്ഡ് റോ​ബോ​ട്ടി​ക് കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും തു​ട​ര്‍​ന്ന് ന​ട​ത്തും.

 

Tags : Little Kites nattuvishesham local news

Recent News

Corehub Up