പാലക്കാട്: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടർമാർ. 11,51,556 പുരുഷൻമാരും, 12,81,800 സ്ത്രീകളും, 23 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ 24,33,379 വോട്ടർമാരാണുള്ളത്. ഇതിനു പുറമെ പ്രവാസി വോട്ടർപട്ടികയിൽ ജില്ലയിൽ 87 വോട്ടർമാരുമുണ്ട്.
സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടർമാരാണുള്ളത്. വോട്ടർമാരുടെ എണ്ണത്തിൽ സംസ്ഥാനത്ത് പതിനൊന്നാമതാണ് പാലക്കാട് ജില്ല.
36,18,851 വോട്ടർമാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (29,26,078), തൃശൂർ (27,54,278) ജില്ലകളാണ് കൂടുതൽ വോട്ടർമാരുള്ള മറ്റു ജില്ലകൾ. 6,47,378 പേരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടർമാർ.
പ്രവാസി വോട്ടർമാരുടെ കാര്യത്തിൽ കോഴിക്കോട് ജില്ലയാണ് ഏറ്റവും മുന്നിൽ.
പുതുക്കിയ വോട്ടർപട്ടിക അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമാണ്.
Tags : 24.3 lakh voters in the district nattuvisesham local news