മാറാടി പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കള്ളുഷാപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരം കേരള മദ്യനിരോധ
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കള്ളുഷാപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ സിയോന്‍ നഗറില്‍ പുതുതായി തുറക്കുന്ന കള്ളുഷാപ്പിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
ജനകീയ സമരം കേരള മദ്യനിരോധനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വിന്‍സെന്റ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത പ്രതിഷേധയോഗത്തില്‍ ഷാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ സമരം തുടരാന്‍ തീരുമാനിച്ചു. സമരപന്തലില്‍ മലര്‍വാടി ബാലസഭയിലെ കുട്ടികളും പ്രതിഷേധമായി എത്തിയിരുന്നു.
ജനകീയ പ്രതിരോധ സമിതി മേഖല കണ്‍വീനര്‍ പി.പി. ഏബ്രഹാം, മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു കുന്നപ്പിള്ളി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സാജു, കോണ്‍ഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ് പി.പി. ജോളി, പഞ്ചായത്തംഗങ്ങളായ തേജസ് ജോണ്‍, രതീഷ് ചങ്ങാലിമറ്റം, ജിഷ പുള്ളോര്‍ക്കുടി എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam