x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടു​കാ​ര്‍​ക്ക് പ്ര​തി​ഷേ​ധം, തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച് പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: June 17, 2026 07:37 AM IST | Updated: June 17, 2026 07:37 AM IST

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് മു​ത​ല്‍ തൊ​ണ്ട​യാ​ട് വ​രെ​യു​ള്ള സ​ര്‍​വീ​സ് റോ​ഡ് വ​ണ്‍​വേ ആ​ക്കാ​നു​ള്ള തീ​രു​മാ​നം ട്രാ​ഫി​ക് പോ​ലീ​സ് പി​ന്‍​വ​ലി​ച്ചു.ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​മാ​യി തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. ഇ​ഖ്‌​റ ആ​ശു​പ​ത്രി മു​ത​ല്‍ പോ​പ്പു​ല​ര്‍ ഓ​ട്ടോ​മൊ​ബൈ​ല്‍​സ് സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര്‍ ദൈ​നം​ദി​ന യാ​ത്ര​ക​ള്‍​ക്കാ​യി പ്ര​ധാ​ന​മാ​യും ഈ ​സ​ര്‍​വീ​സ് റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

സ​ര്‍​വീ​സ് റോ​ഡ് വ​ണ്‍​വേ ആ​ക്കി​യാ​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം ഉ​ള്‍​റോ​ഡു​ക​ളി​ലേ​ക്ക് തി​രി​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​തു​മൂ​ലം ഇ​ടു​ങ്ങി​യ ഉ​ള്‍​റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ളും വ​ര്‍​ധി​ക്കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ നേ​ര​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സേ​വ​ന വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ത് പ്ര​യാ​സ​മു​ണ്ടാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടു. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

ട്രാ​ഫി​ക് പ്ലാ​ന്‍ ഇ​ങ്ങ​നെ, ഇ​നി കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍

മ​ലാ​പ്പ​റ​മ്പി​ന് സ​മീ​പം പാ​ച്ചാ​ക്കി​ല്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ തൊ​ണ്ട​യാ​ട്ജം​ഗ്ഷ​ന്‍ വ​രെ​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് വ​ണ്‍​വേ ആ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.ചേ​വ​ര​മ്പ​ലം, കു​ടി​ല്‍​തോ​ട് ഭാ​ഗ​ത്ത് നി​ന്ന് മ​ലാ​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ബ​സ് ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ നേ​താ​ജി ജം​ഗ്ഷ​ന്‍ കു​ടി​ല്‍​തോ​ട് ജം​ഗ്ഷ​ന്‍ വ​ഴി തൊ​ണ്ട​യാ​ട് ജം​ഗ്ഷ​ന്‍ സ​മീ​പ​ത്തെ യു​ടേ​ണ്‍ വ​ഴി മ​ലാ​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണ​മെ​ന്നാ​യി​രു​ന്നു ട്രാ​ഫി​ക് നി​ര്‍​ദേ​ശം.

നി​ല​വി​ല്‍ മെ​ഡി.​കോ​ള​ജി​ല്‍ നി​ന്ന് ചേ​വ​ര​മ്പ​ലം വ​ഴി വ​രു​ന്ന ബ​സു​ക​ള്‍ പാ​ച്ചാ​ക്കി​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് സ​ര്‍​വീ​സ് റോ​ഡ് വ​ഴി മ​ലാ​പ്പ​റ​മ്പി​ലെ​ത്തി സ​ര്‍​വീ​സ് തു​ട​രാ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ നി​ന്ന് ചേ​വ​ര​മ്പ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മ​ലാ​പ്പ​റ​മ്പ് വ​ഴി​യോ കോ​ട്ടൂ​ളി, പ​നാ​ത്തു​താ​ഴം, നേ​താ​ജി​ന​ഗ​ര്‍, മ​ലാ​പ്പ​റ​മ്പ് ജം​ഗ്ഷ​ന്‍ വ​ഴി​യോ ചേ​വ​ര​മ്പ​ല​ത്ത് എ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ഇ​പ്പോ​ള്‍ താ​ല്‍​കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ​ശേ​ഷം തീ​രു​മാ​ന​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​യാ​ല്‍ 100 ട്രാ​ഫി​ക് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍

നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​യാ​ല്‍ ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി 100 ട്രാ​ഫി​ക് വോ​ള​ണ്ടി​യ​ര്‍​മാ​രെ ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 10 പേ​ര്‍ മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള താ​ത​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ട്രാ​ഫി​ക് വാ​ര്‍​ഡ​ന്‍ സേ​വ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ പ​രി​ഷ്‌​ക​ര​ണം താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സി​റ്റി ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham Locals protest police

Recent News

Corehub Up