കൊച്ചി ലുലുമാളില്‍ ആരംഭിച്ച ലുലു ഓണ്‍ സെയിലില്‍ ഉപഭോക്താക്കളുടെ തിരക്ക്.
കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലുമാളില്‍ തുടങ്ങിയ ഈ വര്‍ഷത്തെ ലുലു ഓണ്‍ സെയില്‍ ഇനി രണ്ട് ദിവസം കൂടി. നാളെ വരെ കിഴിവ് വില്‍പ്പന തുടരും.
ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഓഫര്‍ മേളയുടെ ഭാഗമാണ്.
മെഗാ സെയിലിന്റെ ഭാഗമായി മാള്‍ രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പകുതി വില ഓഫറില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് മാളിലെ തിരക്കും വര്‍ധിച്ചു. ഫ്ളാറ്റ് ഫിഫ്റ്റി വില്‍പ്പനയെ ഉത്സവമാക്കിയാണ് ഉപഭോക്താക്കളുടെ പങ്കാളിത്തം.
പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. എന്‍ഡ് ഓഫ് സീസണ് സെയിലിന്റെ ഭാഗമായി ലുലു ഫാഷന്‍ സ്റ്റോറില്‍ വിവിധ ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് 50 ശതമാനം വരെ ഓഫറുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയിലെല്ലാം വിലക്കുറവുണ്ട്. മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സര്‍വീസുകള്‍ രാത്രി 12.15 വരെ അധിക സര്‍വീസുകള്‍ നടത്തുണ്ട്. ലുലു ഓണ്‍ സെയില്‍ ഓഫര്‍ വില്‍പ്പന നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
Tags : Local News Nattuvishesham Ernakulam