ചലച്ചിത്ര നടൻ മധുവിന് ജന്മദിനാശംസകൾ നേരാനെത്തിയ ചലച്ചിത്ര പിന്നണി ഗായകൻ മണക്കാട് ഗോപൻ മാനസമൈനേ വരൂ... എന്ന ഗാനം ആലപിച്ചപ്പോൾ.
തിരുവനന്തപുരം : മലയാള സിനിമയുടെ ഭാവാഭിനയ ചക്രവര്‍ത്തിക്ക്, പ്രേക്ഷക ലക്ഷങ്ങളുടെ സ്വന്തം മധുവിനു ഇന്നു 93-ാം പിറന്നാള്‍. മലയാള സിനിമയ്ക്കൊപ്പം സഞ്ചരിച്ച മലയാളത്തിന്റെ അതുല്യനായ നായകനടനെത്തേടി ഇന്നലെ മുതല്‍ തന്നെ ജന്മദിനാശംസകള് എത്തിത്തുടങ്ങി. ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ തിരുവനന്തപുരത്തെ കണ്ണമ്മൂലയിലുള്ള മധുവിന്റെ വസതിയായ ശിവഭവനില്‍ എത്തിച്ചേര്‍ന്നിരുന്നു.
പിന്നണി ഗായകന് മണക്കാട് ഗോപനും മകളും ഗായികയുമായ ഗൗരി ഗോപനും മധുപാടി അഭിനയിച്ച ഗാനങ്ങളും മധു നായകനായ സിനിമയിലെ ഗാനങ്ങളും താരത്തിനു മുന്നില്‍ ആലപിച്ചു. മാനസ മൈനേ വരൂ..., മാണിക്യവീണയുമായെന്‍..., വൃശ്ചിക രാത്രി തന്...., കാദംബരി പുഷ്പ സരസ്സില്‍... തുടങ്ങിയ ഗാനങ്ങള്‍ കൈത്താളമിട്ട് മധു കേട്ടിരുന്നു. 1993 സെപ്റ്റംര് 23നു ഗൗരീശപട്ടത്തെ കീഴതില്‍ വീട്ടിലാണ് മധുവിന്റെ ജനനം. 1963 -ല്‍ റിലീസായ നിണമണിഞ്ഞ കാല്പാടുകള് ആണ് ആദ്യ സിനിമ.
Tags : Nattuvishesham DistrictNews DeepikaNews 93rd birthday