x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ത്മാ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: August 29, 2026 02:56 AM IST | Updated: August 29, 2026 02:56 AM IST

മ​ഹാ​ത്മാ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫൈ​സ​ല്‍ പാ​പ്പി​ന​യെ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​മേ​ശ​ന്‍ അ​മ്പ​ല​ക്കോ​ത്ത് പൊ​ന്നാ​ട അ​ണി​യി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: മ​ഹാ​ത്മാ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഇ​തി​ന് ഹോ​ട്ട​ല്‍ അ​രു​ണ്‍ റ​സി​ഡ​ന്‍​സി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി. നി​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൈ​സ​ല്‍ പാ​പ്പി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​മേ​ശ​ന്‍ അ​മ്പ​ല​ക്കോ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​ന്‍ നെ​ടു​വ​ണ്ണൂ​ര്‍, ഷി​ജു ഗോ​പാ​ല​ന്‍, നൗ​ഫ​ല്‍ കൊ​ള​വ​യ​ല്‍, ക​ലാം മേ​പ്പാ​ടി, സു​നി​ല്‍ കു​ന്നി​ത്തൊ​ടി, ദാ​മോ​ദ​ര​ന്‍ പ​റ​ളി​ക്കു​ന്ന്, ശ്രീ​ദേ​വി ബാ​ബു, നി​ഷ സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഫൈ​സ​ല്‍ പാ​പ്പി​ന (പ്ര​സി​ഡ​ന്‍റ്), സു​നി​ല്‍ കു​ന്നി​ത്തൊ​ടി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), അ​നൂ​പ് മു​ട്ടി​ല്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന് നി​വേ​ദ​നം ന​ല്‍​കാ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ യോ​ഗം തീ​രു​മാ​നി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up