കാഞ്ഞങ്ങാട്: മണ്ഡലം എൻഡിഎ സ്ഥാനാർഥി എം. ബൽരാജിനൊപ്പം കാഞ്ഞങ്ങാട് നഗരത്തിൽ മഹിളാ മോർച്ച പ്രവർത്തകർ മഹാസമ്പർക്കം നടത്തി. ഹൊസ്ദുർഗിൽ നിന്നാരംഭിച്ച് നോർത്ത് കോട്ടച്ചേരി വരെയാണ് സ്ഥാനാർഥിയും മഹിളാ പ്രവർത്തകരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തിയത്.
ഇതോടൊപ്പം അഭ്യർഥനകളും ആശംസാകാർഡുകളും ലഘുലേഖകളും വിതരണം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.ആർ. സുകന്യ, കെ. ശോഭന, ശാലിനി പ്രഭാകർ, ബിജി ബാബു, ഗീത ബാബുരാജ്, പി. നാരായണി, വീണാ ദാമോദരൻ, കൗൺസിലർ എം.എ. രേഷ്മ, സുനിത പള്ളോട്ട്, അജിത ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.